| Monday, 3rd December 2018, 10:57 am

ഭോപ്പാല്‍ ദുരന്തത്തില്‍ ഇന്ത്യയെ സഹായിക്കാന്‍ ഇറ്റലി മുന്നോട്ടുവന്നിട്ടും രാജീവ് ഗാന്ധി സര്‍ക്കാര്‍ താല്‍പര്യം കാണിച്ചില്ലെന്ന് രേഖകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഭോപ്പാല്‍ വാതക ദുരന്തത്തിനു പിന്നാലെ ഭാരത സര്‍ക്കാറിന് സഹായ വാഗ്ദാനവുമായി ഇറ്റലി എത്തിയിരുന്നെന്നും എന്നാല്‍ ഭാരത സര്‍ക്കാര്‍ ഇതില്‍ താല്‍പര്യം കാണിച്ചില്ലെന്നും രേഖകള്‍. ഭോപ്പാല്‍ ദുരന്തം നടക്കുന്ന സമയത്ത് ഇറ്റലിയിലെ ഇന്ത്യന്‍ അംബാസിഡറായിരുന്ന ഹോമി ജെ.എന്‍ ടെലിയര്‍ഖാന്‍ ഭാരത സര്‍ക്കാറിന് എഴുതിയ കത്തിലാണ് ഇക്കാര്യം പറയുന്നത്.

1976ല്‍ മിലാനു സമീപം സെവിസോയില്‍ സമാനമായ ദുരന്തം നേരിട്ടതിന്റെ പരിചയ സമ്പത്തുള്ള ഇറ്റലി ഭാരത സര്‍ക്കാറിന് സഹായ വാഗ്ദാനവുമായി റോമിലെ ഇന്ത്യന്‍ അംബാസിഡറെ സമീപിക്കുകയായിരുന്നു. എന്നാല്‍ അന്നത്തെ രാജീവ് ഗാന്ധി സര്‍ക്കാര്‍ വേണ്ട താല്‍പര്യം എടുത്തില്ല.

അന്ന് രാജീവ് ഗാന്ധിയുടെ സെക്രട്ടറിയായിരുന്ന സര്‍ള ഗ്രെവാലിനെഴുതിയ കത്തിലാണ് ടെലിയര്‍ഖാന്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. ഇരുവരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. സര്‍ള 2002ലാണ് മരണപ്പെട്ടത്. ടെയ്‌ലര്‍ഖാന്‍ 1998 ജൂണിലും.

Also Read:മുഹമ്മദ് ബിന്‍ സല്‍മാന്‍ വന്യമൃഗം, എതിരാളികളെ കൊന്നൊടുക്കും, കൊലപാതകത്തില്‍ എം.ബി.എസിന്റെ പങ്കിന് സൂചന നല്‍കുന്ന ഖഷോഗ്ജിയുടെ സ്വകാര്യ വാട്ട്‌സാപ്പ് മെസേജുകള്‍ പുറത്ത്

” ഭോപ്പാല്‍ ദുരന്തത്തെക്കുറിച്ച് അറിഞ്ഞയുടന്‍ ഇന്ത്യന്‍ അംബാസിഡര്‍ എന്ന നിലയില്‍ ഇറ്റലി എന്നെ സമീപിച്ചു. ഇന്ത്യയ്ക്ക് എല്ലാ പരിഹാര നടപടികളും വിശദീകരിച്ചു നല്‍കാനും 1976 മല്‍ മിലാനോയില്‍ സമാനമായ ദുരന്തം നേരിട്ടപ്പോള്‍ ഉപയോഗിച്ച പുത്തന്‍ സാങ്കേതിക വിദ്യയുടെ കാര്യമടക്കം വിശദീകരിച്ചു നല്‍കണമെന്നും ആവശ്യപ്പെട്ടു. ദുരന്ത സ്ഥലത്തേക്ക് എന്നെ കൊണ്ടുപോകുകയും അവര്‍ സ്വീകരിച്ച നടപടികള്‍ വീക്ഷിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. അതിനുശേഷം അവര്‍ ഇതുസംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിച്ചു നല്‍കാനായി ഒരു കോണ്‍ഫറന്‍സ് വിളിച്ചു ചേര്‍ക്കുകയും ഒരു വീഡിയോ കാസറ്റിന്റെയും ആല്‍ബങ്ങളുടെയും മറ്റും സഹായത്തോടെ എല്ലാ കാര്യങ്ങളും വിശദീകരിച്ചു നല്‍കുകയും ചെയ്തു. അവര്‍ ചെയ്തതെല്ലാം രാജ്യത്തോടും ജനങ്ങളോടുമുള്ള സ്‌നേഹം കൊണ്ടുമാത്രമായിരുന്നു. വിദേശകാര്യ മന്ത്രാലയം വഴി ഞാനിതെല്ലാം സര്‍ക്കാറിന് അയച്ചു. എന്നാല്‍ എനിക്ക് പിന്നീട് യാതൊരു മറുപടിയും ലഭിച്ചില്ല.” എന്നാല്‍ 1986 ഒക്ടോബര്‍ 28ന് ടെലിയര്‍ഖാന്‍ എഴുതിയ കുറിപ്പില്‍ പറയുന്നത്.

ഭോപ്പാല്‍ ദുരന്തം കഴിഞ്ഞ് 22 മാസങ്ങള്‍ക്കുശേഷമാണ് ഈ കത്ത് എഴുതിയിരിക്കുന്നത്.

ടെയ്‌ലര്‍ഖാന്റെ കത്തിനെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയുന്നത് 1986 നവംബറില്‍ മാത്രമാണ്. അന്ന് ഡയറക്ടര്‍ ലെവല്‍ ഓഫീസറായിരുന്ന ജെ.എന്‍ ചൗബെ അഡീഷണല്‍ സെക്രട്ടറിയ്ക്ക് ഭോപ്പാല്‍ വിഷയവുമായി ബന്ധപ്പെട്ട് നല്‍കിയ ഒരു കുറിപ്പിലാണ് ഈ കത്ത് ഉള്‍പ്പെടുത്തിയത്. അപ്പോഴേക്കും ടെലിയര്‍ഖാന്‍ ഇന്ത്യയിലേക്ക് തിരിച്ചുവരികയും ന്യൂനപക്ഷ കമ്മീഷനില്‍ അംഗമായി ചേരുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more