| Tuesday, 3rd February 2026, 10:43 pm

ആ സിനിമയുടെ റീ റിലീസ് തിയേറ്ററില്‍ ആഘോഷമായിരുന്നു; ശരിക്കും മാജിക്: ഭാവന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ ഇഷ്ടതാരമാണ് ഭാവന. കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന സിനിമയിലൂടെ കരിയര്‍ ആരംഭിച്ച ഭാവന പിന്നീട് സ്വപ്‌നക്കൂട്, ഛോട്ടാ മുബൈ തുടങ്ങി മികച്ച സിനിമകളുടെ ഭാഗമായി. പിന്നീട് അന്യ ഭാഷകളിലും ഭാവന തന്റെ സാന്നിധ്യം അറിയിച്ചു.

ഹ്യൂമര്‍ അസാധ്യമായി കൈകാര്യം ചെയ്യുന്ന നടി കൂടിയായിരുന്നു ഭാവന. ഛോട്ടാം മുബൈയിലെ പറക്കും ലതയും ഹാപ്പി ഹസ്ബന്‍സിലെ കൃഷ്‌ണേന്ദുവുമെല്ലം അതിന് ഉദാഹരണമാണ്. ഇപ്പോള്‍ ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തില്‍ കോമഡി ചെയ്യാന്‍ തനിക്ക് ഇഷ്ടമാണെന്ന് ഭാവന പറയുന്നു.

‘ഹാപ്പി ഹാസ്ബന്റ്‌സ്, ഛോട്ടാ മുംബൈ, അറബിയും ഒട്ടകവും പി. മാധവന്‍ നായര്‍ തുടങ്ങി ഒരു സമയത്ത് അടുത്തടുത്തായി ചെയ്ത സിനിമകളിലൊക്കെ ഹ്യൂമര്‍ എന്ന ഘടകം ഉണ്ടായിരുന്നു. എനിക്ക് വ്യക്തിപരമായി തമാശ ചെയ്യാനും വളരെ ഇഷ്ടമാണ്.

അങ്ങനെയുള്ള തിരക്കഥ വായിക്കുമ്പോള്‍ തന്നെ നമുക്ക് ചിരിവരും. ഹ്യൂമര്‍ നമുക്ക് നന്നായി ചെയ്യാന്‍ കഴിയുന്നതില്‍ എഴുത്ത് ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട്. ഹ്യൂമര്‍ കഥാപാത്രങ്ങള്‍ ചെയ്യുക എന്നതും എനിക്ക് ഒരു തരത്തില്‍ വെല്ലുവിളി നിറഞ്ഞതാണ്,’ ഭാവന പറയുന്നു.

ഛോട്ടാ മുംബൈ റീ റിലീസായപ്പോള്‍ എല്ലാവര്‍ക്കും ആദ്യമായി ഒരു സിനിമ റിലീസായ ഫീലായിരുന്നുവെന്നും സിനിമ ജനങ്ങള്‍ അത്രയും ആഘോഷിച്ചിരുന്നുവെന്നും ഭാവന പറയുന്നു. റീ റിലീസിലും തിയേറ്റര്‍ അങ്ങനെ നിറഞ്ഞ് കണ്ടത് ഒരു മാജിക്കാണെന്നും നടി കൂട്ടിച്ചേര്‍ത്തു.

‘ ഫസ്റ്റ് ദിവസം സിനിമ കാണാന്‍ പോകുന്നതിന്റെ എക്‌സൈറ്റ്‌മെന്റ്, ഇന്‍ഡ്രൊഡക്ഷന് വിസിലടിക്കുന്നതൊക്കെ ഇപ്പോള്‍ കുറച്ച് കുറവാണ്. ഇപ്പോഴത്തെ ജനറേഷന് അത് അങ്ങനെ അറിയില്ല. അങ്ങനെയൊരു തിയേറ്റര്‍ എക്‌സ്പീരിയന്‍ എല്ലാവര്‍ക്കും കിട്ടിയിട്ടുണ്ടാകില്ല,’ ഭാവന പറയുന്നു.

മോഹന്‍ലാലിന്റെ കരിയറില്‍ ഏറ്റവുമധികം റിപ്പീറ്റ് വാല്യുവുള്ള ചിത്രങ്ങളിലൊന്നാണ് ഛോട്ടാ മുംബൈ. ചിത്രത്തിന്റെ റീ റിലീസ് തിയേറ്ററുകളെ പൂരപറമ്പാക്കിയിരുന്നു. അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകവേഷത്തിലെത്തിയ ചിത്രത്തില്‍ ഇന്ദ്രജിത്ത്, സിദ്ധിഖ്, മണിക്കുട്ടന്‍, ജഗതി തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തിയിരുന്നു. ബെന്നി പി നായരമ്പലമാണ് സിനിമക്ക് തിരക്കഥയൊരുക്കിയത്.

Content Highlight: Bhavana talks about the movie Chotta  Mumbai and comedy roles

We use cookies to give you the best possible experience. Learn more