2002ല്‍ കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെ കരിയര്‍ ആരംഭിക്കുകയും ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ ഇഷ്ടട താരമായി മാറുകയും ചെയ്ത നടിയാണ് ഭാവന. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും തിളങ്ങിയ ഭാവന 23വര്‍ഷത്തെ തന്റെ കരിയറില്‍ 89 സിനിമകള്‍ ചെയ്തിട്ടുണ്ട്.
റീ ഇന്‍ഡ്രൊഡ്യൂസിങ് ഭാവന എന്ന വിശേഷണത്തോടെ എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് അനോമി. ഭാവനയുടെ 90ാമത്തെ സിനിമയായാണ് അനോമി ഒരുങ്ങുന്നത്. റിയാസ് മാരാത്ത് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഭാവന, റഹ്‌മാന്‍ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലെത്തുന്നുണ്ട് ഇപ്പോള്‍ ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ അനോമി സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ഭാവന.
‘അനോമി ഒരു സ്ത്രീപക്ഷ അല്ലെങ്കില്‍ സ്ത്രീകേന്ദ്രീകൃത സിനിമയായി ആരും കാണേണ്ടതില്ല. ഇതൊരു കണ്ടന്റ് ഓറിയന്റണ്ട് സിനിമയാണ്. മാത്രമല്ല, അതില്‍ എല്ലാം തന്നെയുണ്ട്. ഈ സിനിമയുടെ മ്യൂസിക്കും സ്‌കോറും വിഷ്വലുമെല്ലാം തന്നെ ഇമോഷണലി സിങ്ക്രണൈസ്ഡാണ്. അത്തരത്തിലൊരു മനോഹരമായ സിനിമയാണ് അനോമി.
ഹര്‍ഷവരദനാണ് ഞങ്ങളുടെ സിനിമയുടെ മ്യൂസിക്ക് കൈകാര്യം ചെയ്യുന്നത്. അര്‍ജുന്‍ റെഡി, ആനിമല്‍ തുടങ്ങിയ സിനിമകള്‍ക്ക് സ്‌കോര്‍ ചെയ്തുള്ളയാണാണ്. ഹര്‍ഷവരദനെ ഈ സിനിമയില്‍ കൊണ്ടുവന്നത് ഒരു വലിയ തീരുമാനമായിരുന്നു. മറ്റ് പല ഓപ്ഷനുകളും അവര്‍ക്ക് ഉണ്ടായിരുന്നു, പക്ഷേ അവസാനം ഹര്‍ഷവരദനിലേക്ക് എത്തിയത് ടീമിന്റെ വിജയമായി ഞാന്‍ കാണുന്നു,’ ഭാവന പറയുന്നു.
ആനിമല്‍ സിനിമയുടെ സ്‌കോര്‍ വളരെ മികച്ചതായിരുന്നുവന്നെും അദ്ദേഹം ഈ സിനിമയുടെ ഭാഗമായതില്‍ താന്‍ സന്തോഷിക്കുന്നുവെന്നും ഭാവന കൂട്ടിച്ചേര്‍ത്തു. ഒരു പ്ലാനിങ്ങുമില്ലാതെയാണ് ഹര്‍ഷവരദന്‍ അനോമിയില്ലെത്തിയതെന്നും ഭാവന പറഞ്ഞു. ഡിയര്‍ കോമ്രേഡിന്റെ സിനിമാറ്റോഗ്രഫര്‍ സുജിത് സാരണാണ് അനോമിയുടെ ക്യാമ വര്‍ക്ക് ചെയ്തതെന്നും തങ്ങള്‍ക്ക് ഒരുപാട് നല്ല ടെക്‌നീഷ്യന്‍സിനെ കിട്ടിയിട്ടുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു.
അര്‍ജുന്‍ റെഡി എന്ന സിനിമയിലൂടെ കരിയര്‍ ആരംഭിച്ച സംഗീത സംവിധായകനാണ് ഹര്‍ശവരദന്‍. പിന്നീട് നിരവധി സിനിമകളില്‍ ഭാഗമായ ഹര്‍ഷന്‍ അനിമല്‍ എന്ന സിനിമയിലൂടെ മികച്ച സംഗീത സംവിധായകനുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കി.
Content Highlight: Bhavana talks about the movie Anomie and the film’s music