| Thursday, 26th September 2024, 9:05 pm

അന്നാകെ മടുത്തു; ആ സിനിമയില്‍ എന്നെയൊന്ന് ഷൂട്ട് ചെയ്ത് കൊല്ലുമോയെന്ന് ഞാന്‍ ചോദിച്ചു: ഭാവന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ശശാങ്ക് സംവിധാനം ചെയ്ത് 2013ല്‍ കന്നഡ ഭാഷയില്‍ പുറത്തിറങ്ങിയ സൈക്കോളജിക്കല്‍ ആക്ഷന്‍ ചിത്രമാണ് ബച്ചന്‍. ഭാവന നായികയായി എത്തിയ സിനിമയില്‍ സുദീപ, പരുള്‍ യാദവ്, പ്രദീപ് റാവത്ത്, ജഗപതി ബാബു, തുലിപ് ജോഷി എന്നിവരായിരുന്നു പ്രധാന വേഷങ്ങളില്‍ എത്തിയത്.

ഇപ്പോള്‍ ഈ സിനിമയുടെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടി ഭാവന. അതില്‍ വില്ലന്മാര്‍ തന്നെ കൊല്ലുന്ന സീന്‍ ഷൂട്ട് ചെയ്യാനായി നാലോ അഞ്ചോ ദിവസം വേണ്ടി വന്നുവെന്നും ആ സീനിനായി താന്‍ ഒരുപാട് കഷ്ടപ്പെട്ടുവെന്നും ഭാവന പറയുന്നു.

‘ബച്ചന്‍ എന്ന കന്നഡ സിനിമയില്‍ വില്ലന്മാര്‍ എന്നെ ഒരു സ്ഥലത്ത് നിന്ന് തള്ളി താഴെയിട്ട് ജീവനോടെ കുഴിച്ചു മൂടുന്ന സീനുണ്ടായിരുന്നു. അത് ബെല്ലാരിയെന്ന സ്ഥലത്ത് വെച്ചായിരുന്നു ഷൂട്ട് ചെയ്തത്. ആ സീന്‍ ഷൂട്ട് ചെയ്യാനായി നാലോ അഞ്ചോ ദിവസം വേണ്ടി വന്നു. എനിക്ക് ആലോചിക്കാന്‍ പോലും വയ്യാത്ത ഷൂട്ടിങ് എക്‌സ്പീരിയന്‍സായിരുന്നു അത്.

ഒരൊറ്റ സീനിന് വേണ്ടി കഷ്ടപ്പെടുകയായിരുന്നു ഞാന്‍. റോപ്പ് ഇട്ടിട്ടാണ് എന്നെ അതില്‍ വീഴ്ത്തുന്നത്. വീണ് വീണ് അവസാനം ‘എന്നെയൊന്ന് പെട്ടെന്ന് കൊല്ലുമ്മോ പ്ലീസ്’ എന്ന് ചോദിച്ചു പോയി. കാരണം എനിക്ക് ആകെ മടുത്ത് വയ്യാത്ത അവസ്ഥയായിരുന്നു.

റോപ്പില്‍ കയറ്റുന്നു, താഴെയിടുന്നു, കയറ്റുന്നു, ഇടുന്നു. ഇത് തന്നെയായിരുന്നു. റീട്ടേക്ക് വന്നതല്ല പ്രശ്‌നമായത്. ഈ സീന്‍ പല പല ആംഗിളില്‍ നിന്ന് ഷൂട്ട് ചെയ്യാനുണ്ടായിരുന്നു. എന്റെ കഥാപാത്രം മരിച്ചതിന് ശേഷമാണ് നായകന്‍ പ്രതികാരം ചെയ്യാന്‍ പോകുന്നത്. അതുകൊണ്ട് വലിയ രീതിയിലാണ് അവര്‍ക്ക് ആ സീന്‍ ഷൂട്ട് ചെയ്യേണ്ടിയിരുന്നത്.

ഗജിനി സിനിമയിലെ വില്ലനായിരുന്നു ഈ പടത്തിലും വില്ലനായി എത്തിയത്. അദ്ദേഹം ‘ഞാന്‍ ഷൂട്ട് ചെയ്ത് കൊന്നോളാം. എന്താണ് നിങ്ങള് ഈ കാണിക്കുന്നത്. എന്തിനാണ് ഈ കുട്ടിയെ ഇങ്ങനെ കൊല്ലുന്നത്’ എന്ന് സംവിധായകനോട് ചോദിച്ചു. അവസാനം എനിക്ക് എന്നെയൊന്ന് ഷൂട്ട് ചെയ്ത് കൊല്ലുമോ, എനിക്ക് വയ്യെന്ന് പറയേണ്ട അവസ്ഥയായി,’ ഭാവന പറഞ്ഞു.

Content Highlight: Bhavana Talks About Bachchan Movie Scene

Latest Stories

We use cookies to give you the best possible experience. Learn more