| Tuesday, 30th September 2025, 7:43 pm

എബിക്ക് എന്താ പേടിയുണ്ടോ? ഭാവന സ്റ്റുഡിയോസിന്റെ ഷോര്‍ട്ട് ഫിലിം ശ്രദ്ധനേടുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താന്‍ മരിക്കാന്‍ പോകുന്നുവെന്ന് ഉറച്ചുവിശ്വസിക്കുന്ന രോഗഭീതിക്കാരനായ എബി എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലേക്ക് ട്വിങ്കിള്‍ എന്ന യുവതി കടന്നുവരുന്നതും അവര്‍ക്ക് ഇടയിലെ പ്രണയവും പ്രമേയമായ സിംറ്റംപ്‌സ് ഓഫ് ലവ് എന്ന ഷോര്‍ട്ട് ഫിലിം ശ്രദ്ധനേടുന്നു, ഭാവന സ്റ്റുഡിയോസിന്റെ യൂട്യൂബ് ചാനലില്‍ സ്ട്രീം ചെയ്യുന്ന ചിത്രത്തിന് ഇതിനോടകം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

കഴിഞ്ഞ ഓഗസ്റ്റില്‍ നടന്ന കേരള അന്താരാഷ്ട്ര ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ മലയാളം നോണ്‍ കോമ്പറ്റിഷന്‍ ഷോര്‍ട്ട് ഫിക്ഷന്‍ വിഭാഗത്തിലേക്ക് ചിത്രം തെരഞ്ഞെടുക്കപെട്ടിരുന്നു. നിറഞ്ഞ സദസിലായിരുന്നു ചലച്ചിത്ര മേളയില്‍ ഷോര്‍ട്ട് ഫിലിം പ്രദര്‍ശിപ്പിച്ചത്. സഞ്ജയ് ദാമോദര്‍ രഞ്ജിത്താണ് ഷോര്‍ട്ട് ഫിലിമിന്റെ സംവിധായകന്‍.

നിതിന്‍ ജോസഫ് എഴുത്ത് നിര്‍വഹിച്ചിരിക്കുന്ന ഷോര്‍ട്ട് ഫിലിമിന്റെ ഛായാഗ്രഹണം ടോബി തോമസാണ്. ഷോര്‍ട്ട് ഫിലിം നിര്‍മിച്ചിരിക്കുന്നത് അരവിന്ദ് മാലിയിലാണ്. അനന്ത  പദ്മനാഭനാണ് എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നത്. നോയല്‍ ജോണ്‍ ഷോര്‍ട്ട് ഫിലിമിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നു.

Content highlight: Bhavana Studios’ short film Symptoms of Love is gaining attention

We use cookies to give you the best possible experience. Learn more