മലയാളികളുടെ ഇഷ്ട നടിയാണ് ഭാവന. നമ്മള്‍ എന്ന സിനിമയിലെ പരിമളം എന്ന കഥാപാത്രമായി ബിഗ് സ്‌ക്രീനിലേക്കെത്തിയ ഭാവന ചുരുങ്ങിയ കാലം കൊണ്ട് തന്നെ മികച്ച സിനിമകളുടെ ഭാഗമായി. മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിലും തന്റെ സാന്നിധ്യം അറിയിച്ച ഭാവന തന്റെ 23 വര്‍ഷത്തെ നീണ്ട കരിയറില്‍ 89 സിനിമകളില്‍ അഭിനയിച്ചു.
നടിയുടെതായി വരാനിരിക്കുന്ന ചിത്രമാണ് അനോമി. ധന്യ വര്‍മയുമായുള്ള അഭിമുഖത്തില്‍ തന്നിലേക്ക് വരുന്ന ഭൂരിഭാഗം സിനിമകള്‍ക്കും താന്‍ നോ പറയുകയാണ് ചെയ്തിട്ടുള്ളതെന്ന് ഭാവന പറയുന്നു.
ഭാവന: Photo: facebook.com
‘ഞാന്‍ ചെയ്യുന്നത് ചെറിയ ശതമാനം സിനിമകളും, നോ പറയുന്നത് വലിയൊരു ശതമാനം സിനിമകളുമാണ്. വേണ്ടന്ന് വെക്കുന്ന ഒട്ടനവധി സിനിമകളുണ്ട്. മെന്റലി എനിക്ക് ആ സിനിമ ഇഷ്ടപ്പെടാത്തത് കൊണ്ടാണ് ഞാന്‍ അത് ചെയ്യാത്തത്. കഥയാകട്ടേ, ആ കഥാപാത്രമാവട്ടേ കഥ് ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഞാന്‍ ചെയ്യുകയില്ല. ചെയ്യാന്‍ പോകുന്ന പ്രവര്‍ത്തിയില്‍ ഞാന്‍ സന്തോഷവതി അല്ലെങ്കില്‍ അത് ചെയ്യില്ലെന്ന് ഞാന്‍ നേരത്തെ തീരുമാനിച്ചതാണ്.
അത് അതിനെക്കാള്‍ സങ്കടകരമാണ്. വിചാരിച്ചത് പോലെ ഒരു കരിയര്‍ വന്നില്ല എന്നുണ്ടെങ്കില്‍ ഞാന്‍ ഡിപ്രസീവാകും. വിഷമമാകും മൂഡ് സിങ്വസ് വരുകയൊക്കെ ചെയ്യും. പക്ഷേ ആ സമയം എന്തെങ്കിലും ചെയ്‌തേക്കാമെന്ന് വിചാരിച്ച് ചെയ്താല്‍ അതിനേക്കാള്‍ വലിയ പ്രശ്‌നമാണ്. പൈസ കിട്ടുമെന്ന് വിചാരിച്ച് എല്ലാ ഞാന്‍ ഏറ്റെടുക്കാന്‍ തയ്യാറാവില്ല,’ ഭാവന പറയുന്നു.
തന്റെ ജീവിതത്തോടുള്ള കാഴ്ചപ്പാടും ആളുകളോടുള്ള കാഴ്ചപ്പാടുമൊക്കെ മാറിയിട്ടുണ്ടെന്നും ഒരു പത്ത് വര്‍ഷം മുമ്പ് താന്‍ ഇങ്ങനെയല്ല ചിന്തിച്ചിരുന്നതെന്നും ഭാവന പറയുന്നു. തനിക്ക് രണ്ട് വശമുണ്ടെന്നും ഒരു ഫണ്‍ സൈഡാണ് താന്‍ എപ്പോഴും മറ്റുള്ളവരുടെ മുന്നില്‍ പോര്‍ട്രൈ ചെയ്യുന്നതെന്നും തന്റെ ഇന്റര്‍വ്യൂസടക്കം നോക്കിയാല്‍ അങ്ങനെയാണെന്നും ഭാവന പറയുന്നു.
തമാശ ഒരുപാട് ഇഷ്ടപ്പെടുന്നയാളാണ് താനെന്നും എന്നാല്‍ തനിക്ക് ഒരു സീരിയസ് സൈഡുണ്ട് അത് താന്‍ അധികം പുറത്ത് കാണിച്ചിട്ടില്ലെന്നും നടി പറയുന്നു. അത് വളരെ ചുരുക്കം പേര്‍ക്കറിയാമെന്നും നടി കൂട്ടിച്ചേര്‍ത്തു.
ഭാവനയുടേതായി വരാനിക്കുന്ന ചിത്രമാണ് അനോമി. റീ ഇന്‍ഡ്രൊഡ്യൂസിങ് ഭാവന എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രം ഫെബ്രുവരി ആറിനാണ് തിയേറ്ററുകളിലെത്തുന്നത്. റിയാസ് മാരാത്ത് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ റഹ്‌മാന്‍, ബിനു പപ്പു തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.
Content Highlight: Bhavana says that she has said no to most of the films that come to her