| Thursday, 5th February 2026, 10:56 pm

അന്ന് സൈക്കിളില്‍ നിന്ന് വീണ് മുട്ട് പൊട്ടി, കുറെ നേരം നല്ല കരച്ചിലായിരുന്നു: ഭാവന

ഐറിന്‍ മരിയ ആന്റണി

കമലിന്റെ സംവിധാനത്തില്‍ 2003ല്‍ പുറത്തിറങ്ങി ഹിറ്റായ ചിത്രമാണ് സ്വപ്നക്കൂട്. പൃഥ്വിരാജ്, മീരാജാസ്മിന്‍, കുഞ്ചാക്കോ ബോബോന്‍, ഭാവന, ജയസൂര്യ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലെത്തിയ ചിത്രത്തിലെ ഗാനങ്ങളും സൂപ്പര്‍ ഹിറ്റായിരുന്നു. വിദേശത്ത് പോയി ആദ്യമായി ചിത്രീകരിച്ച ഗാനം കൂടിയായിരുന്നു സിനിമയിലെ കറുപ്പിനഴക് എന്ന ഗാനം.

ഇപ്പോള്‍ അനോമി സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ സ്വപ്‌നക്കൂട് സിനിമയിലെ മറക്കാനാകാത്ത അനുഭവം പങ്കുവെക്കുകയാണ് ഭാവന. ചിത്രത്തില്‍ ഒരുപാട് സൈക്കിള്‍ ചവിട്ടുന്ന രംഗമുണ്ടായിരുന്നുവെന്നും താന്‍ പലപ്പോഴും വീഴുമായിരുന്നുവെന്നും ഭാവന പറയുന്നു.

‘ സൈക്കിള്‍ വേഗത്തില്‍ ഓടിക്കാന്‍ എനിക്ക് പിന്നെയും പറ്റും. വളരെ പതുക്കെ വന്ന് ഒരോ മാര്‍ക്കിലൊക്കെ വന്ന് നില്‍ക്കണമെന്ന് പറയുമ്പോള്‍ എനിക്ക് ബുദ്ധിമുട്ടാകും. ഇവിടെയൊന്നും വീഴാന്‍ സ്ഥലമില്ലാഞ്ഞിട്ട് ഞാന്‍ ഓസ്ട്രിയയില്‍ പോയി വീണു. സൈക്കിളില്‍ നിന്ന് കാല് രണ്ടും അകത്തി വെച്ച് വരുന്ന ഒരു ഷോട്ട് ഉണ്ടായിരുന്നു.

ബ്രേക്ക് പിടിക്കാന്‍ കണക്കാക്കിയാണ് ആഷോട്ടില്‍ ഞാന്‍ വന്നത് പക്ഷേ ഞാന്‍ വരുന്നത് കണ്ട് ബ്രേക്ക് പിടിക്കാന്‍ സാധ്യതയില്ലെന്ന് തോന്നി അവിടെയുണ്ടായിരുന്നയാള്‍ സൈക്കിള്‍ പിടിച്ച് നിര്‍ത്തി. അങ്ങനെ സൈക്കിള്‍ ട്വിസ്റ്റായി ഞാന്‍ നിലത്തേക്ക് വീണു.

ആ വീഴ്ചയില്‍ ജീന്‍സൊക്കെ കീറിയെന്നും തന്റെ മുട്ടൊക്കെ പൊട്ടിയിരുന്നുവെന്നും ഭാവന പറയുന്നു. അന്ന് ഒന്നൊന്നര മണിക്കൂര്‍ താന്‍ കരച്ചിലായിരുന്നുവെന്നും പിന്നീട് അവിടെയുള്ളവരാണ് തന്നെ സമാധാനപ്പിച്ചതന്നും നടി കൂട്ടിച്ചേര്‍ത്തു.

നമ്മള്‍ എന്ന സിനിമയിലൂടെ കരിയര്‍ ആരംഭിച്ച ഭാവന മലയാളം, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിലായി 89 സിനിമകള്‍ തന്റെ കരിയറില്‍ ചെയ്തു. റീ ഇന്‍ഡ്രഡ്യൂസിങ് ഭാവന എന്ന വിശേഷണത്തോടെ വരാനിരിക്കുന്ന ഭാവനയുടെ 90ാമത് സിനിമയാണ് അനോമി.

റിയാസ് മാരത്ത് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ റഹ്‌മാന്‍, അര്‍ജുന്‍ ലാല്‍, ഷെബിന്‍ ബെന്‍സണ്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്നു. സിനിമ ഫെബ്രുവരി 6ന് തിയേറ്ററുകളിലെത്തും.

Content Highlight: Bhavana says she would have fallen off her bicycle on the sets of the movie ‘Swapnakoodu

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more