| Thursday, 6th October 2022, 7:54 am

ത്രില്ലടിപ്പിക്കാന്‍ ഭാരത സര്‍ക്കസ്; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്ത് മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബെസ്റ്റ് വേ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ അനൂജ് ഷാജി നിര്‍മ്മിച്ച് സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന ഭാരത സര്‍ക്കസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു.

ബിനു പപ്പു, ഷൈന്‍ ടോം ചാക്കോ, എം.എ നിഷാദ് എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ നടന്‍ മമ്മൂട്ടിയാണ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തുവിട്ടത്. ഇതോടൊപ്പം നിരവധി സെലിബ്രിറ്റി പേജുകളിലൂടേയും ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വന്നു.

‘അടവുകള്‍ അവസാനിക്കുന്നില്ല’ എന്ന അടിക്കുറിപ്പോടെ എത്തുന്ന ചിത്രം നമ്മുടെ നാട്ടിലെ പൊലീസ്- ഭരണകൂട വ്യവസ്ഥകള്‍ മുഖ്യധാരയില്‍ ഇല്ലാത്ത മനുഷ്യരുടെ ജീവതത്തെ എങ്ങിനെ ബാധിക്കുന്നു എന്നതിനെ കുറിച്ചാണ് പറയുന്നത്.

പൊളിറ്റിക്കല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന്റെ തിരക്കഥ മുഹാദ് വെമ്പായത്തിന്റേതാണ്. മേഘ തോമസ്, ആരാധ്യ ആന്‍, ജാഫര്‍ ഇടുക്കി, സുനില്‍ സുഗത, സുധീര്‍ കരമന, ജയകൃഷ്ണന്‍, സാജു നവോദയ, പ്രജോദ് കലാഭവന്‍, അഭിജ, സരിത കുക്കു, ജോളി ചിറയത്ത്, ലാലി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ബിനു കുര്യനാണ് ഛായാഗ്രഹണം. എഡിറ്റര്‍- സാജന്‍. സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വഹിക്കുന്നത് ബിജിബാലാണ്.

ഹരിനാരായണന്‍, പി.എന്‍.ആര്‍ കുറുപ്പ് എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍. കോ ഡയറക്ടര്‍- പ്രകാശ് കെ മധു, കലാസംവിധാനം- പ്രദീപ് എം.വി, മേക്കപ്പ് – റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം- റിനോയ്, സൗണ്ട് ഡിസൈനര്‍- ഡാന്‍ ജോസ്, സ്റ്റില്‍സ്- നിദാദ്. പിആര്‍ഒ- എഎസ് ദിനേശ്. സോഷ്യല്‍ മീഡിയ പ്രമോഷന്‍- ഒബ്‌സെക്യൂറ. ചിത്രത്തിന്റെ പി.ആര്‍ സ്റ്റാറ്റജിയും മാര്‍ക്കറ്റിംഗും നിര്‍വഹിക്കുന്നത് കണ്ടന്റ് ഫാക്ടറി മീഡിയ ആണ്.

Latest Stories

We use cookies to give you the best possible experience. Learn more