| Monday, 30th March 2026, 8:52 pm

ഷങ്കറിന്റെ സിനിമയിലൂടെ അരങ്ങേറ്റം, പിന്നീടുള്ള കരിയര്‍ തകരാന്‍ കാരണമായ സിനിമകളെക്കുറിച്ച് ഭരത്

അമര്‍നാഥ് എം.

ഫോര്‍ ദി പീപ്പിളിലെ ലജ്ജാവതിയേ എന്ന പാട്ടിന് ചടുലമായ ചുവടുവച്ചുകൊണ്ട് സിനിമാപ്രേമികളുടെ മനസില്‍ ഇടംനേടിയ താരമാണ് ഭരത്. ആദ്യ സിനിമയില്‍ തന്നെ ശ്രദ്ധേയമായ വേഷം ചെയ്ത ഭരത് പിന്നീട് തമിഴിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഷങ്കര്‍ സംവിധാനം ചെയ്ത ബോയ്‌സിലൂടെ തമിഴ് അരങ്ങേറ്റം നടത്തിയ ഭരത് ഒരുപിടി മികച്ച സിനിമകളുടെ ഭാഗമായി.

എന്നാല്‍ 2013ന് ശേഷം താരത്തിന്റെ സിനിമകളില്‍ പലതും ബോക്‌സ് ഓഫീസില്‍ പരാജയമായി. ഒരുവേള ഫീല്‍ഡ് ഔട്ടിന്റെ വക്കില്‍ വരെയെത്തിയ ഭരത് 2019ല്‍ റിലീസായ കാളിദാസിലൂടെ തിരിച്ചുവരവ് നടത്തി. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം കാളിദാസിന്റെ സീക്വലുമായി ഭരത് വീണ്ടും വന്നിരിക്കുകയാണ്. ചിത്രത്തിന്റെ പ്രൊമോഷന്‍ ഇന്റര്‍വ്യൂവിനിടെ ഭരത് പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി.

ഭരത് Photo: Screen grab/ Galatta Plus

കരിയറിലെ ഡൗണ്‍ഫാളിന് എന്താണ് കാരണമെന്ന ഭരദ്വാജ് രംഗന്റെ ചോദ്യത്തോട് താരം പ്രതികരിക്കുകയായിരുന്നു. കരിയറിന്റെ തുടക്കത്തില്‍ തന്നെ മികച്ച സിനിമകളുടെ ഭാഗമാകാന്‍ തനിക്ക് സാധിച്ചെന്ന് ഭരത് പറഞ്ഞു. ഓരോ സിനിമകളും ശ്രദ്ധാപൂര്‍വമായിരുന്നു താന്‍ തെരഞ്ഞെടുത്തതെന്നും താരം കൂട്ടിച്ചേര്‍ത്തു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു ഭരത്.

‘കരിയറിന്റെ ആരംഭത്തില്‍ ഞാന്‍ ചെയ്ത സിനിമകള്‍ നോക്കിയാല്‍ അതില്‍ ബോയ്‌സ്, ചെല്ലമേ, വെയില്‍, കാതല്‍, എം മകന്‍ തുടങ്ങിയവയാണ് ഉള്ളത്. പക്ഷേ, എന്റെ കഷ്ടകാലം തുടങ്ങിയത് അയ്ന്ത് അയ്ന്ത് അയ്ന്ത് എന്ന പടം ചെയ്തപ്പോള്‍ മുതലാണ്. ആ സിനിമക്ക് വേണ്ടി കരിയറിലെ ഒന്നരവര്‍ഷമാണ് ഞാന്‍ മാറ്റിവെച്ചത്. ആ പടത്തിന് വേണ്ടി സിക്‌സ് പാക്ക് ഒക്കെ വരുത്തിയിരുന്നു.

അയ്ന്ത് അയ്ന്ത് അയ്ന്ത്, നേപ്പാളി Photo: IMDB

അത്രയും ഹാര്‍ഡ് വര്‍ക്ക് ചെയ്ത സിനിമ ഒരു പ്രൊമോഷനുമില്ലാതെയാണ് റിലീസ് ചെയ്തത്. വിജയ് സാറിന്റെ തലൈവയുടെ റിലീസിന് ഒരുപാട് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നപ്പോള്‍ ആ ഗ്യാപ്പില്‍ അയ്ന്ത് അയ്ന്ത് അയ്ന്ത് റിലീസ് ചെയ്യുകയായിരുന്നു. അത് മാത്രമല്ല, നേപ്പാളി എന്ന സിനിമക്ക് വേണ്ടിയും ഹാര്‍ഡ് വര്‍ക്ക് ചെയ്തിരുന്നു.

ഒരുപാട് പ്രശ്‌നങ്ങള്‍ക്ക് ശേഷമാണ് ആ സിനിമ തിയേറ്ററിലെത്തിച്ചത്. എന്നാല്‍ അതിന് ‘A’ സര്‍ട്ടിഫിക്കറ്റ് കിട്ടിയത് തിരിച്ചടിയായി. ഫാമിലി ഓഡിയന്‍സിന് അത് തെറ്റിദ്ധാരണയുണ്ടാക്കി. അതിന് ശേഷവും നല്ല സിനിമകള്‍ ചെയ്‌തെങ്കിലും നല്ലൊരു പി.ആര്‍ ഇല്ലാത്തതും നല്ല റിലീസ് ഡേറ്റ് കിട്ടാത്തതും മോശമായി ബാധിച്ചു,’ ഭരത് പറയുന്നു.

ഭരത് Photo: Screen grab/ Cineulagam

ശ്രീ സെന്തില്‍ സംവിധാനം ചെയ്യുന്ന കാളിദാസ് 2 ഏപ്രില്‍ മൂന്നിനാണ് തിയേറ്ററുകളിലെത്തുന്നത്. ആദ്യഭാഗത്തിനെക്കാള്‍ വലിയ സ്റ്റാര്‍ കാസ്റ്റാണ് ചിത്രത്തിലേത്. ഭരതിന് പുറമെ സംഗീത, ഭവാനി ശ്രീ, ആനന്ദ് കാര്‍ത്തിക് തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Content Highlight: Bharath about the movies caused for the downfall in his career

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more