ഇന്ത്യന്‍ സിനിമയിലെ മികച്ച സിനിമാനിരൂപകരിലൊരാളാണ് ഭരദ്വാജ് രംഗന്‍. മാധ്യമരംഗത്ത് തിളങ്ങിനിന്ന ഭരദ്വാജ് രംഗന്‍ പിന്നീട് സ്വന്തമായി യൂട്യൂബ് ചാനല്‍ തുടങ്ങുകയും സിനിമകളെക്കുറിച്ചുള്ള നിരൂപണം പങ്കുവെക്കുകയും ചെയ്ത് മുന്‍നിരയിലേക്കെത്തി. എല്ലാ സിനിമകളെയും ഭരദ്വാജ് രംഗന്‍ സമീപിക്കുന്ന രീതിയും ചര്‍ച്ചയാകാറുണ്ട്.
അടുത്തിടെ റോണാക് മാങ്കോട്ടി എന്ന ചാനലില്‍ നടന്ന ക്രിട്ടിക്‌സ് റൗണ്ട്‌ടേബിളില്‍ ഭരദ്വാജ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ഇന്ത്യന്‍ സിനിമയിലെ സീനിയര്‍ സൂപ്പര്‍താരങ്ങളെക്കുറിച്ച് സംസാരിച്ച ഭരദ്വാജ് രംഗന്‍ സ്റ്റാര്‍ഡവും അഭിനയവും ഒരുമിച്ച് കൊണ്ടുപോകുന്നതിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കി.
‘മലയാളസിനിമക്ക് എന്തും സാധ്യമാകും. കാരണം അവിടെ ബജറ്റിനെക്കുറിച്ചുള്ള ചിന്തയില്ല. ബിഗ് ബജറ്റ് സിനിമകളിലൂടെ അവര്‍ പരീക്ഷണം നടത്താന്‍ ശ്രമിക്കാറില്ല. നല്ല സബ്ജക്ടുകള്‍ പ്രേക്ഷകരിലേക്ക് മികച്ച രീതിയിലെത്താന്‍ വേണ്ടി മാത്രമേ മലയാളത്തില്‍ പലരും ശ്രമിക്കാറുള്ളൂ. നല്ല രീതിയില്‍ പ്രതിഫലം വാങ്ങുന്ന താരങ്ങള്‍ മലയാളത്തിലുണ്ട്. പക്ഷേ, സിനിമ നല്ല രീതിയില്‍ പുറത്തിറങ്ങാന്‍ അവര്‍ ബജറ്റില്‍ വിട്ടുവീഴ്ചക്ക് തയാറാകും.
എമ്പുരാന്‍ എന്ന സിനിമ വലിയൊരു സ്‌കെയിലിലാണ് ഒരുങ്ങിയത്. അതിനനുസരിച്ചുള്ള വരവേല്പ് ആ സിനിമക്ക് ലഭിച്ചു. മലയാളം ഇന്‍ഡസ്ട്രിയില്‍ വമ്പന്‍ താരങ്ങളില്ലാത്തതുകൊണ്ടാണ് അവിടെ ബിഗ് ബജറ്റ് സിനിമകള്‍ പുറത്തിറങ്ങാത്തത് എന്ന് പലരും കരുതുന്നുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലും ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ താരങ്ങളും അഭിനേതാക്കളുമാണ്.
തമിഴ്, തെലുങ്ക് ഇന്‍ഡസ്ട്രികളിലേതുപോലെ താരാരാധനയൊന്നും മലയാളത്തിലില്ല. അവിടെ കാര്യങ്ങള്‍ കുറച്ച് വ്യത്യസ്തമാണ്. ഉദാഹരണത്തിന് രജിനികാന്തിന് അസാധ്യ കഴിവുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഒരു പ്രത്യേക ഇമേജിനപ്പുറത്ത് അദ്ദേഹത്തെ അവതരിപ്പിക്കാന്‍ ആരും ധൈര്യപ്പെടില്ല. അവിടെയാണ് മലയാള സിനിമ വ്യത്യസ്തമാകുന്നത്.
മോഹന്‍ലാലും മമ്മൂട്ടിയും പലപ്പോഴും തങ്ങളുടെ ഇമേജിനെ പൊളിച്ചെഴുതിക്കൊണ്ടിരിക്കും. അതിലും മമ്മൂട്ടിയെപ്പോലെ ചെയ്യാന്‍ മറ്റാര്‍ക്കും സാധിക്കില്ല. അയാള്‍ക്ക് ഗേയായി വേഷമിടാം, വൃദ്ധനായും ചെറുപ്പക്കാരനായും വേഷമിടാം, പ്രേതമായി വന്നാല്‍ പോലും പ്രേക്ഷകര്‍ അത് സ്വീകരിക്കും. അത്രയും വലിയ താരം അങ്ങനെയെല്ലാം വന്നാല്‍ സ്വീകരിക്കാന്‍ പ്രേക്ഷകര്‍ തയാറാണ്,’ ഭരദ്വാജ് രംഗന്‍ പറയുന്നു.
Content Highlight: Bharadwaj Rangan’s comment about Mammootty viral in social media