പാന് ഇന്ത്യനായി പുറത്തിറങ്ങിയ സിനിമകളില് നിന്ന് ലോകഃ വ്യത്യസ്തമാണ്. ഏത് ഭാഷയിലേക്കും പെട്ടെന്ന് കണക്ടാകാന് കഴിയുന്ന ചിത്രമാണ് ലോകഃ. സ്വന്തം ഭാഷക്ക് പുറത്തേക്ക് പോകുന്ന സിനിമയില് മറ്റ് ഭാഷയിലെ പ്രേക്ഷകരെ ആകര്ഷിക്കാന് നിര്മാതാക്കള് മനപൂര്വം ചില സംഗതികള് കുത്തിക്കയറ്റാറുണ്ട്. അത്തരത്തില് ഒന്നാണ് ഭക്തി. സൂപ്പര്ഹീറോ സിനിമയെന്ന പേരില് വന്ന ഹനുമാനിലേത് പോലെ ഭക്തി എലമെന്റ് ഉപയോഗിക്കാന് വലിയ സാധ്യതയുണ്ടായിരുന്നിട്ടും അത് വേണ്ടെന്ന് വെച്ച സംവിധായകന് ഡൊമിനിക് അരുണും കോ റൈറ്റര് ശാന്തി ബാലചന്ദ്രനും പ്രത്യേക കൈയടി അര്ഹിക്കുന്നു
Content highlight: Bhakti was not used to gain pan-Indian attention; the world was shocked by myths: