| Wednesday, 22nd October 2025, 11:20 pm

തുടരുമില്‍ ഞാന്‍ ഡബ്ബ് ചെയ്തത് മുഴുവന്‍ മാറ്റി; ഒന്ന് വിളിച്ച് പറയാനുള്ള മര്യാദ പോലും ശോഭന കാണിച്ചില്ല: ഭാഗ്യലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തുടരും സിനിമയില്‍ ശോഭനക്ക് വേണ്ടി താന്‍ ഡബ്ബ് ചെയ്തിരുന്നുവെന്ന് ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മി. ഈ വിവരം താന്‍ ആദ്യമായാണ് പുറത്ത് പറയുന്നതെന്നും അവര്‍ വ്യക്തമാക്കി. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ശോഭന കോമ്പോ ഒരുമിച്ച തുടരും തിയേറ്ററുകളില്‍ വലിയ വിജയമായിരുന്നു. സിനിമയില്‍ തമിഴ് സംസാരിക്കുന്ന കഥാപാത്രത്തിന് ഡബ്ബ് ചെയ്തത് ശോഭന തന്നെയാണ്.

ഇപ്പോള്‍ സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് തുടരിമില്‍ താന്‍ ശോഭനക്ക് ഡബ്ബ് ചെയ്തിരുന്നുവെന്ന് ഭാഗ്യ ലക്ഷ്മി പറഞ്ഞത്. തമിഴ് കഥാപാത്രമായത് കൊണ്ട് ശോഭനക്ക് തന്നെ ഡബ്ബ് ചെയ്താല്‍ പോരേയെന്ന് താന്‍ പറഞ്ഞിരുന്നുവെന്നും എന്നാല്‍ സംവിധായകരും മറ്റും താന്‍ തന്നെ ചെയ്യണമെന്ന് പറയുകയായിരുന്നുവെന്നും ഭാഗ്യ ലക്ഷ്മി പറഞ്ഞു.

‘ തുടരും സിനിമ യാഥാര്‍ത്ഥത്തില്‍ ഡബ്ബ് ചെയ്തതാണ്. ഫുള്‍ പിക്ച്ചറും ഞാന്‍ ഡബ്ബ് ചെയ്തു. ക്ലൈമാക്‌സൊക്കെ അലറി വിളിച്ച് വളരെ എഫേര്‍ട്ട് എടുത്താണ് ഞാന്‍ ചെയ്തത്. ബാര്‍ഗേനിങ്ങ് പോലുമില്ലാതെ എനിക്ക് മുഴുവന്‍ പെയ്മന്റും തന്നിരുന്നു. പിന്നെ സിനിമ റിലീസാകുന്നേ ഇല്ല. പിന്നെ ഞാന്‍ ഒരു ദിവസം രഞ്ജിത്തിനെ വിളിച്ച് ചോദിച്ചു പടം എന്താണ് റീലീസ് ചെയ്യാത്തത് എന്ന്.

അപ്പോള്‍ എന്നോട് അദ്ദേഹമാണ് പറയുന്നത്, ചേച്ചിയുടെ വോയിസ് മാറ്റി, ശോഭന തന്നെ ഡബ്ബ് ചെയ്തുവെന്ന്. എന്നെ വിളിച്ച് പറയാനുള്ള മര്യാദ ഇല്ലേയെന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ എന്നോട് അവര്‍ ഓപ്പണ്‍ ആയി പറഞ്ഞു, ശോഭന ‘അവര്‍ ഡബ്ബ് ചെയ്തില്ലെങ്കില്‍ പ്രമോഷന്‍ ചെയ്യാന്‍ വരില്ലെന്ന് പറഞ്ഞുവെന്ന്. അപ്പോള്‍ അത് അവര്‍ ശോഭനയെക്കൊണ്ട് ഡബ്ബ് ചെയ്യിപ്പിച്ചു. ഓക്കെ കുഴപ്പമില്ല. പക്ഷേ എന്നോട് ഒരു വാക്ക് പറയാമായിരുന്നു.

ഇത്രയും സിനിമകളില്‍ ഡബ്ബ് ചെയ്ത ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റെന്ന നിലയില്‍ ശോഭനക്കെന്നെ വിളിച്ചൊരു വാക്ക് പറയാമായിരുന്നുവെന്നും ക്ലെമാക്‌സില്‍ തന്റെ ശബ്ദം സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ഭാഗ്യലക്ഷമി കൂട്ടിച്ചേര്‍ത്തു. അത്രയും അലറി വിളിച്ച് കരായാനൊന്നും ശോഭനക്ക് പറ്റില്ലെന്നും അവര്‍ പറഞ്ഞു.

Content highlight: Bhagyalakshmi says she dubbed  for Shobhana in the film Thudarum and  then changed it

We use cookies to give you the best possible experience. Learn more