| Tuesday, 18th June 2019, 12:31 pm

സത്യപ്രതിജ്ഞ അവസാനിപ്പിച്ചത് 'ഈങ്ക്വിലാബ് സിന്ദാബാദ്' വിളിയോടെ; പാര്‍ലമെന്റില്‍ ആം ആദ്മി എം.പിയുടെ അരങ്ങേറ്റം ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പഞ്ചാബിലെ സംഗൂരുവില്‍ നിന്നുള്ള എം.പിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ ഭഗവന്ദ് മന്‍ ലോക്‌സഭയില്‍ സത്യപ്രതിജ്ഞ അവസാനിപ്പിച്ചത് ‘ഈങ്ക്വിലാബ് സിന്ദാബാദ് മുദ്രാവാക്യത്തോടെ.

എം.പിയായ സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെയായിരുന്നു അദ്ദേഹം മുഷ്ടിചുരുട്ടി ‘ഈങ്ക്വിലാബ്’ വിളിച്ചത്.

ശിരോമണി അകാലി ദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍, നടന്‍ സണ്ണി ഡിയോള്‍ തുടങ്ങിയവരും ഇന്ന് എം.പിയായി സത്യപ്രതിജ്ഞ ചെയ്തു.

17ാം ലോക്‌സഭയുടെ ആദ്യ സെഷന്‍ തിങ്കളാഴ്ചയാണ് ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തരമന്ത്രി അമിത് ഷാ, ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി തുടങ്ങിയ പ്രമുഖ നേതാക്കള്‍ ആദ്യദിനം തന്നെ സത്യപ്രതിജ്ഞ ചെയ്തിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more