| Friday, 22nd August 2025, 10:20 pm

ഓണത്തിന് റെക്കോഡ് ബോണസ്; ബെവ്കോ ജീവനക്കാർക്ക് ലഭിക്കുക 1,02,500 രൂപ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബിവറേജ് കോർപ്പറേഷൻ ജീവനക്കാർക്ക് ഓണത്തിന് ലഭിക്കുക റെക്കോഡ് ബോണസ്. ബെവ്‌കോ സ്ഥിരം ജീവനക്കാർക്കാണ് ബോണസ് ഇനത്തിൽ 1,02,500 രൂപ ലഭിക്കുക. കഴിഞ്ഞ വർഷം 95,000 രൂപയും അതിന് മുമ്പത്തെ വർഷം 90000 രൂപയായിരുന്നു സ്ഥിരം ജീവനക്കാർക്ക് ബോണസ് ലഭിച്ചത്.

എക്‌സൈസ് വകുപ്പ് മന്ത്രി എം. ബി. രാജേഷിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിന്റെതാണ് തീരുമാനം. ബെവ്കോയിലെ എല്ലാ യൂണിയനുകളും യോഗത്തിൽ പങ്കെടുത്തു. ഈ യോഗത്തിലാണ് ബെവ്കോയിലെ സ്ഥിരം ജീവനക്കാർക്ക് 1,02,500 രൂപ ബോണസ് ആയി നൽകാൻ തീരുമാനമെടുത്തത്.

കടകളിലേയും ഹെഡ്‌ക്വാർട്ടേഴ്‌സിലേയും ക്ലിനിങ് സ്റ്റാഫിനും എംപ്ലോയ്മെന്റ് സ്റ്റാഫിനും 6000 രൂപ ബോണസ് ആയി നൽകും. കഴിഞ്ഞ വർഷം ഇത് 5000 രൂപയായിരുന്നു. ഹെഡ് ഓഫീസിലേയും വെയർ ഹൗസുകളിലേയും സുരക്ഷ ജീവനക്കാർക്ക് 12500 രൂപയും ബോണസ് ആയി ലഭിക്കും.

Content Highlight: Bevco permanent employees will get Rs 1,02,500 as bonus

We use cookies to give you the best possible experience. Learn more