| Monday, 21st September 2026, 10:20 am

റിലീസ് ചെയ്ത് ഒരു മാസമായെന്ന് ആരെങ്കിലും ഒന്ന് പറഞ്ഞുകൊടുക്ക്, കേരളത്തില്‍ നിന്ന് മാത്രം 150 കോടിയടിക്കാന്‍ ബെത്‌ലഹേം കുടുംബ യൂണിറ്റ്

അമര്‍നാഥ് എം.

സമീപകാലത്ത് മറ്റൊരു സിനിമക്കും ലഭിക്കാത്തത്ര വലിയ സ്വീകരണമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റിന് ലഭിക്കുന്നത്. നിവിന്‍ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രം ചരിത്രവിജയം സ്വന്തമാക്കിക്കഴിഞ്ഞു. മോളിവുഡിലെ ഹൈയസ്റ്റ് ഗ്രോസര്‍, ഇന്‍ഡസ്ട്രി ഹിറ്റ് തുടങ്ങിയ നേട്ടം ബെത്‌ലഹേമിന്റെ പേരിലാണ്.

ഇതിന് പുറമെ ഏറ്റവുമധികം ഫുട്ഫാള്‍സ് (85 ലക്ഷം ടിക്കറ്റുകള്‍) എന്ന നേട്ടവും ചിത്രം സ്വന്തമാക്കി. ഓണം റിലീസായെത്തിയ ചിത്രം പല വമ്പന്മാരെയും പിന്തള്ളിയാണ് ഒന്നാമതെത്തിയത്. റിലീസ് ചെയ്ത് ഒരു മാസമായിട്ടും ഗംഭീര ഹോള്‍ഡാണ് ഇപ്പോഴും ബെത്‌ലഹേമിന് ലഭിക്കുന്നത്. 30ാം ദിവസമായ ഇന്നലെ രണ്ട് കോടിക്കടുത്ത് ചിത്രം സ്വന്തമാക്കിയിരുന്നു.

31ാം ദിവസമായ ഇന്നും മികച്ച ബുക്കിങ്ങാണ് ബെത്‌ലഹേമിന്. അഡ്വാന്‍സ് ബുക്കിങ്ങിലൂടെ 45 ലക്ഷത്തിനടുത്ത് ചിത്രം നേടിയിട്ടുണ്ട്. ഇന്നും ഒരു കോടിക്ക് മുകളില്‍ നേടുമെന്നാണ് ട്രാക്കര്‍മാര്‍ വിലയിരുത്തുന്നത്. കേരളത്തില്‍ നിന്ന് മാത്രം ഇതിനോടകം 145 കോടിയിലേറെ ബെത്‌ലഹേം നേടിക്കഴിഞ്ഞു. ഈയാഴ്ചയോടെ കേരളത്തില്‍ നിന്ന് മാത്രം 150 കോടി എന്ന മൈല്‍സ്‌റ്റോണ്‍ ചിത്രം സ്വന്തമാക്കുമെന്നാണ് കണക്കുകൂട്ടല്‍.

ഇപ്പോഴും 100 കോടി ക്ലബ്ബില്‍ കയറാത്ത താരങ്ങളുള്ളപ്പോഴാണ് കേരളത്തില്‍ നിന്ന് മാത്രം 150 കോടി നേടാന് നിവിന്‍ കുതിക്കുന്നത്. ഇതിന് പുറമെ നിവിന്റെ കരിയറിലെ വലിയ ഹിറ്റുകളിലെ സാമ്യതയാണ് സിനിമാപേജുകളിലെ മറ്റൊരു ചര്‍ച്ച. ബെത്‌ലഹേം കുടുംബ യൂണിറ്റിന് മുമ്പ് നിവിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായിരുന്നു സര്‍വ്വം മായ.

തുടര്‍ പരാജയങ്ങള്‍ക്ക് ശേഷം നിവിന്റെ തിരിച്ചുവരവ് അടയാളപ്പെടുത്തിയ സര്‍വ്വം മായയുടെ വേള്‍ഡ്‌വൈഡ് കളക്ഷന്‍ 150 കോടിയായിരുന്നു. ഈ കളക്ഷന്‍ ഇപ്പോള്‍ ബെത്‌ലഹേം കുടുംബ യൂണിറ്റിലൂടെ കേരളത്തില്‍ നിന്ന് മാത്രം നേടാനൊരുങ്ങുകയാണ് നിവിന്‍. സര്‍വ്വം മായക്ക് മുമ്പുള്ള വലിയ ഹിറ്റായ പ്രേമത്തിന്റെ വേള്‍ഡ്‌വൈഡ് കളക്ഷന്‍ (74 കോടി) സര്‍വ്വം മായയിലൂടെ കേരളത്തില്‍ നിന്ന് മാത്രം സ്വന്തമാക്കുകയും ചെയ്തു.

മോളിവുഡിലെ പുതിയ ഇന്‍ഡസ്ട്രി ഹിറ്റും രണ്ടാമത്തെ 300 കോടിയും ഏതെങ്കിലും മോഹന്‍ലാല്‍ ചിത്രമാകും നേടുക എന്നായിരുന്നു സിനിമാപേജുകള്‍ പ്രവചിച്ചത്. എന്നാല്‍ അത്തരം പ്രവചനങ്ങളെ കാറ്റില്‍ പറത്തി, വെറുമൊരു ഫീല്‍ ഗുഡ് റോം കോം സിനിമ കൊണ്ട് ബോക്‌സ് ഓഫീസിനെ പഞ്ഞിക്കിട്ട നിവിന്‍ മാജിക്കാണ് സിനിമാപേജുകളിലെ ചര്‍ച്ച.

Content Highlight: Bethlehem Kudumba Unit marching towards 150 crore from Kerala Box Office

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more