ഓണം റിലീസായി മലയാളികള്‍ കാത്തിരുന്ന ചിത്രമായിരുന്നു ബെത്‌ലഹേം കുടുംബ യൂണിറ്റും ഐ ആം ഗെയ്മും. വലിയ ഹൈപ്പില്‍ ഇരുചിത്രങ്ങള്‍ക്കായും മലയാളികള്‍ കാത്തിരുന്നെങ്കിലും ഓണം റിലീസില്‍ നിന്നും ദുല്‍ഖര്‍ ചിത്രം മാറ്റിവെക്കുകയും രണ്ടാഴ്ച കഴിഞ്ഞ് ഇന്നലെ സെപ്റ്റംബര്‍ മൂന്നിന് ചിത്രം തിയേറ്ററുകളിലേക്കെത്തുകയുമായിരുന്നു. എന്നാല്‍ തീരുമാനിച്ചുറപ്പിച്ച പ്രകാരം ആഗസ്റ്റ് 21ന് തന്നെ നിവിന്‍ പോളി ചിത്രം തിയേറ്ററുകളിലെത്തുകയും ബോക്‌സ് ഓഫീസ് തൂക്കുകയും ചെയ്ത കാഴ്ചയ്ക്കാണ് സിനിമാ ലോകം സാക്ഷ്യം വഹിച്ചത്.
I’m Game. Photo: X.com
കൂടെയെത്തിയ ഖലീഫയെ നിഷ്പ്രഭമാക്കി കൊണ്ട് വന്‍ കുതിപ്പാണ് ചിത്രം നടത്തിയത്. ഓണം അവധി കഴിഞ്ഞിട്ടും വന്‍ മുന്നേറ്റം നടത്തിയ ചിത്രം 200 കോടി ക്ലബില്‍ ഇടം പിടിക്കുകയും കേരള ബോക്‌സ് ഓഫീസില്‍ ഇന്‍ഡസ്ട്രി ഹിറ്റെന്ന നേട്ടത്തിലേക്ക് അതിവേഗം കുതിക്കുകയുമാണ്. ചിത്രത്തിന്റെ തെലുങ്ക്, തമിഴ് മൊഴിമാറ്റ വേര്‍ഷനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബെത്‌ലഹേമിന്റെ ആധിപത്യത്തിന് ഐ ആം ഗെയിം വലിയ ഭീഷണിയാകുമെന്നായിരുന്നു ഏവരും പ്രതീക്ഷിച്ചിരുന്നത്.
എന്നാല്‍ ഐ ആം ഗെയ്മിന്റെ ഓപ്പണിങ് ദിനത്തിലും കേരള ബോക്‌സ് ഓഫീസില്‍ കട്ടയ്ക്ക് പിടിച്ചുനില്‍ക്കുന്ന ബെത്‌ലഹേമാണ് സിനിമാ ഗ്രൂപ്പുകളിലെ പ്രധാന ചര്‍ച്ച. വലിയ ഹൈപ്പില്‍ വമ്പന്‍ പ്രൊമോഷനോടെ റിലീസിനെത്തിയ ഐ ആം ഗെയ്മിന് ആദ്യ ദിനം തിയേറ്ററുകളില്‍ നിന്നും നേടാനായത് 4.45 കോടി രൂപയാണ്. അതേസമയം റിലീസ് ചെയ്ത് രണ്ടാമത്തെ ആഴ്ചയിലേക്ക് കടന്ന ഐ ആം ഗെയിം 4.24 കോടി നേടി തിയേറ്ററുകളില്‍ ശക്തമായ മത്സരം കാഴ്ച വെക്കുകയാണ്.
Photo: X.com
ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ആപ്പായ ബുക്ക് മൈ ഷോയിലും ബെത്‌ലഹേമിന്റെ ആധിപത്യം പ്രകടമാണ്. ഓരോ മണിക്കൂറിലും ഐ ആം ഗെയ്മിന് ലഭിക്കുന്ന ബുക്കിങ്ങിനെക്കാള്‍ കൂടുതലാണ് ബെത്‌ലഹേമിന് ലഭിക്കുന്ന അഡ്വാന്‍സ് ബുക്കിങ്. ആദ്യ ദിനത്തില്‍ ഐ ആം ഗെയ്മിന് മികച്ച പ്രതികരണങ്ങള്‍ ലഭിച്ചതോടെ അടുത്ത രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ ഇതിന് മാറ്റം സംഭവിക്കുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.
Content Highlight: Bethelehem kudumba unit strengthens its hold on box office even after I’m Game releas starring Dulquer