| Friday, 14th August 2015, 3:36 am

മലയാളത്തില്‍ എന്നും ഓര്‍ക്കപ്പെടുന്ന 10 താരജോഡികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

എല്ലാ ചിത്രങ്ങളിലും നായകനും നായികയും ഉണ്ടാവാറുണ്ടെങ്കിലും മലയാളിയുടെ മനസില്‍ പതിഞ്ഞ ചില താര ജോഡികളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ധാരാളം നായകന്മാരെയും നായികമാരും മലയാള ചലച്ചിത്ര ലോകത്ത് ഉണ്ടെങ്കിലും നമ്മള്‍ എന്നും ഓര്‍ക്കുന്ന താര ജോഡികളുടെ എണ്ണം കുറവാണ്.

പ്രേം നസീര്‍- ഷീല

മലയാളത്തില്‍ എന്നും ഓര്‍ക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്ന താര ജോഡിയായാണ് പ്രേം നസീറും ഷീലയും. 130 ഓളം സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചതിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡും ഇവരുടെ പേരിലുണ്ട്. കാണാത്ത വേഷങ്ങള്‍, വിവാഹം സ്വര്‍ഗത്തില്‍, തപസ്വിനി, അവളല്‍പ്പം വൈകിപ്പോയി, ഫുട്‌ബോള്‍ ചാമ്പ്യന്‍ തുടങ്ങിയവയാണ് ഇവര്‍ ഒരുമിച്ച ചിത്രങ്ങള്‍.

അടുത്തപേജില്‍ തുടരുന്നു

സത്യന്‍- ശാരദ

സത്യന് ഏറ്റവും യോജിച്ച നായിക എന്നറിയപ്പെടുന്നത് ശാരദയാണ്. പക്വതയാര്‍ന്ന അഭനയ ശൈലിയാണ് ഇരുവരെയും മികച്ച ജോഡികളാക്കുന്നത്. യക്ഷി, അടിമകള്‍, കുറ്റവാളി, സ്ത്രീ തുടങ്ങിയവയാണ് ഇവര്‍ ഒരുമിച്ച ചിത്രങ്ങള്‍.

അടുത്തപേജില്‍ തുടരുന്നു

മധു-ശ്രീവിദ്യ

മലയാളത്തിലെ മറ്റൊരു മികച്ച താര ജോഡിയാണ് മധുവും ശ്രീവിദ്യയും. 60 ഓളം ചിത്രങ്ങളിലാണ് ഇവര്‍ ഒരുമിച്ചഭിനയിച്ചിരിക്കുന്നത്. മുത്തുച്ചിപ്പി, താറാവ്, ജനകീയ കോടതി, ഒരു യുഗസന്ധ്യ തുടങ്ങിയവയാണ് ഇവര്‍ ഒരുമിച്ച ചിത്രങ്ങള്‍.

അടുത്തപേജില്‍ തുടരുന്നു

ജയന്‍-സീമ

മലയാള സിനിമയിലെ ഏറ്റവും ശക്തമായ താരജോഡികളികളാണ് ജയനും സീമയും. ഇരുവരും സിനിമാ ലോകത്തും വ്യക്തി പരമായും പരസ്പരം നല്ല രീതിയില്‍ വലിയ പിന്തുണ നല്‍കിയിരുന്നു. ജയന്‍ തന്റെ സഹോദരനാണെന്നായിരുന്നു സീമ പറഞ്ഞിരുന്നത്. ലിസ, അങ്കക്കുറി, മൂര്‍ഖന്‍, അങ്ങാടി, കരിമ്പന തുടങ്ങിയ ചിത്രങ്ങളിലായിരുന്നു ഇവര്‍ ഒരുമിച്ചിരുന്നത്.

അടുത്തപേജില്‍ തുടരുന്നു

മോഹന്‍ലാല്‍- ശോഭന

മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളാണ് മോഹന്‍ലാലും ശോഭനയും. നിരവധി ഹിറ്റുകളാണ് ഇവര്‍ ഒരുമിച്ച് സൃഷ്ടിച്ചിരുന്നത്. ടി.പി ബാലഗോപാലന്‍ എം.എ, നാടോടിക്കാറ്റ്, തേന്മാവിന്‍ കൊമ്പത്ത്, മായാമയൂരം, മിന്നാരം തുടങ്ങിയ ചിത്രങ്ങളിലായിരുന്നു ഇവര്‍ ഒരുമിച്ചിരുന്നത്.

അടുത്തപേജില്‍ തുടരുന്നു

മമ്മൂട്ടി- സുഹാസിനി

എട്ട് ചിത്രങ്ങളില്‍ മാത്രമേ ഒരുമിച്ച് അഭിനയിച്ചുള്ളുവെങ്കിലും മലയാളത്തിലെ മികച്ച താരജോഡികളാണ് മമ്മൂട്ടിയും സുഹാസിനിയും. പ്രണാമം, ആദാമിന്റെ വാരിയെല്ല്, എന്റെ ഉപാസന, കഥ ഇതുവരെ, അക്ഷരങ്ങള്‍ തുടങ്ങിയവയായിരുന്നു ഇവരുടെ ചിത്രങ്ങള്‍.

അടുത്തപേജില്‍ തുടരുന്നു

ജയറാം- ഉര്‍വശി

മലയാളത്തില്‍ ഏറ്റവും നല്ല കെമിസ്ട്രിയുള്ള താര ജോഡികളാണ് ജയറാമും ഉര്‍വശിയും. പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ച താരജോഡികളും ഇവര്‍ തന്നെ. മലയാളത്തില്‍ മാത്രമല്ല തമിഴ് ചിത്രങ്ങളിലും ഇവര്‍ നായികാനായകന്മാരായി വേഷമിട്ടിട്ടുണ്ട്. കടിഞ്ഞൂല്‍ കല്യാണം, കൂടിക്കാഴ്ച, പൊന്‍മുട്ടയിടുന്ന താറാവ്, ചക്കിക്കൊത്ത ചങ്കരന്‍, മഴവില്‍ കാവടി, മാളൂട്ടി തുടങ്ങിയ ചിത്രങ്ങള്‍ വലിയ വിജയമായിരുന്നു.

അടുത്തപേജില്‍ തുടരുന്നു

കുഞ്ചാക്കോ ബോബന്‍- ശാലിനി

മലയാളം കണ്ട മികച്ച താര ജോഡികളാണ് കുഞ്ചാക്കോ ബോബനും ശാലിനിയും. ഇവരുടെ താര ജോഡിയില്‍ തെണ്ണൂറുകളില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍ യുവാക്കള്‍ക്ക് വലിയ ഹരമായിരുന്നു. നിറഞ്ഞ കൈയടികളോടെയായിരുന്നു തീയറ്ററുകള്‍ ഇവരുടെ ചിത്രങ്ങളെ സ്വീകരിച്ചിരുന്നത്. 1997ല്‍ പുറത്തിറങ്ങിയ ഫാസില്‍ ചിത്രം അനിയത്തിപ്രാവിലൂടെയാണ് കുഞ്ചാക്കോ ബോബനും ശാലിനിയും ജോഡികളായി വെള്ളിത്തിരയില്‍ എത്തുന്നത്. നക്ഷത്രത്താരാട്ട്, നിറം, പ്രേം പൂജാരി, മയില്‍പ്പീലിക്കാവ് തുടങ്ങിയവയാണ് ഇവരുടെ ചിത്രങ്ങള്‍.

അടുത്തപേജില്‍ തുടരുന്നു

ദിലീപ്- കാവ്യ മാധവന്‍

25 ല്‍ അധികം ചിത്രങ്ങളില്‍ ഒരുമിച്ചഭിനയിച്ച താര ജോഡികളാണ് ദിലീപും കാവ്യാ മാധവനും. ഇന്നും ഇവര്‍ മലയാളികളുടെ പ്രിയ ജോഡിയായി അഭിനയം തുടരുന്നു. കാവ്യമാധവന്റെ ആദ്യ ചിത്രമായ ചന്ദ്രനുദിക്കുന്ന ദിക്കില്‍ ആയിരുന്നു ഇരുവരും ആദ്യമായി ഒരുമിച്ചഭിനയിച്ച ചിത്രം. ലയണ്‍ മീശമാധവന്‍, കൊച്ചി രാജാവ്, പെരുമഴക്കാലം, തിളക്കം, വെള്ളരിപ്രാവിന്റെ ചങ്ങാതി, തുടങ്ങിയവയാണ് ഇവരുടെ ചിത്രങ്ങള്‍.

അടുത്തപേജില്‍ തുടരുന്നു

നിവിന്‍ പോളി- നസ്രിയ നാസിം

മലയാളി യുവത്വത്തിന്റെ പ്രിയപ്പെട്ട താര ജോഡിയാണ് നിവിനും നസ്രിയയും യുവ എന്ന ആല്‍ബത്തിലെ നെഞ്ചോട് ചേര്‍ത്ത് എന്ന ഗാനത്തിലായിരുന്നു ഇരുവരും ഒരുമിച്ച് ആദ്യമായി പ്രത്യക്ഷപ്പെട്ടിരുന്നത്. ഇതിലൂടെ മലയാളികളികളുടെ മനസ് കീഴടക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞു. നേരം, ഓം ശാന്തി ഓശാന, ബാംഗളൂര്‍ ഡെയ്‌സ് എന്നിവയാണ് ഇവര്‍ ഒരുമിച്ച ചിത്രങ്ങള്‍

We use cookies to give you the best possible experience. Learn more