| Wednesday, 4th October 2023, 5:10 pm

ദി റിയല്‍ ചെയ്‌സ് മാസ്റ്റര്‍, ഈ നമ്പറുകള്‍ അത് അടിവരയിടും; ഇതുപോലെ ഒരാളില്ലാത്തത് ലോകകപ്പില്‍ വലിയ തിരിച്ചടി

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പിന് നാന്ദി കുറിക്കാന്‍ ഇനി മണിക്കൂറുകളുടെ മാത്രം കാത്തിരിപ്പാണ് ബാക്കിയുള്ളത്. ഉദ്ഘാടന മത്സരത്തില്‍ കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ന്യൂസിലാന്‍ഡും ഇംഗ്ലണ്ടുമാണ് കൊമ്പുകോര്‍ക്കുന്നത്.

ഒക്ടോബര്‍ എട്ടിനാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഓസ്‌ട്രേലിയ ആണ് എതിരാളികള്‍. ചെപ്പോക്കാണ് വേദി.

മെന്‍ ഇന്‍ ബ്ലൂവിന്റെ ബാറ്റിങ് യൂണിറ്റും ബൗളിങ് ഡിപ്പാര്‍ട്‌മെന്റും മികച്ച ഫോമിലാണ്. മുന്‍ നിരയിലും മധ്യനിരയിലും സ്‌കോര്‍ ഉയര്‍ത്താന്‍ പോന്ന താരങ്ങളും കൃത്യമായി വിക്കറ്റ് വീഴ്ത്താന്‍ പോന്ന ബൗളര്‍മാരും ഉണ്ടെങ്കിലും ഒരു പാര്‍ട് ടൈം ബൗളറുടെ അഭാവം ഇന്ത്യയെ കാര്യമായി ബാധിക്കുന്നുണ്ട്.

ഓസീസ് നിരയില്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ ഈ റോള്‍ കൃത്യമായി നിര്‍വഹിക്കുമ്പോള്‍ ഇന്ത്യക്കില്ലാതെ പോകുന്നതും ഇതുപോലെ മത്സരത്തില്‍ ഇംപാക്ട് ഉണ്ടാക്കാന്‍ പോന്ന താരത്തെയാണ്.

യുവരാജ് സിങ്ങിനെ പോലെ ഒരു താരത്തെയാണ് ഇന്ത്യ മിസ് ചെയ്യുന്നത്. താരത്തിന്റെ ഓള്‍ റൗണ്ട് മികവ് ഇന്ത്യയെ പല വിജയത്തിലേക്കും നയിച്ചതാണ്. 2011 ലോകകപ്പില്‍ ഇന്ത്യ മുത്തമിടാനുള്ള പ്രധാന കാരണവും യുവരാജ് സിങ് തന്നെയാണ്.

ഇന്ത്യന്‍ ബാറ്റിങ് നിരയുടെ നെടുംതൂണായിരുന്ന യുവി കളിച്ച ലോകകപ്പിലെല്ലാം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. പ്രത്യേകിച്ചും ഇന്ത്യ വമ്പന്‍ ലക്ഷ്യങ്ങള്‍ പിന്തുടരുമ്പോള്‍.

ദി റിയല്‍ ചെയ്‌സ് മാസ്റ്റര്‍ എന്ന് വിശേഷിപ്പിക്കാന്‍ പോന്ന ഇന്നിങ്‌സുകളാണ് യുവിയുടെ ബാറ്റില്‍ നിന്നും പിറവിയെടുത്തിട്ടുള്ളത്. അതില്‍ മിക്കതും നിര്‍ണായക മുഹൂര്‍ത്തങ്ങളിലുമായിരുന്നു പിറവിയെടുത്തത്.

ലോകകപ്പിലെ ചെയ്‌സിങ്ങില്‍ ഏറ്റവുമധികം ശരാശരിയില്‍ റണ്‍സ് നേടിയ താരം എന്ന റെക്കോഡ് ഇപ്പോഴും യുവരാജ് സിങ്ങിന്റെ പേരിലാണ്. 150ന് മേല്‍ ശരാശരിയില്‍ റണ്ണടിച്ചാണ് യുവി ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായത്.

യുവരാജ് സിങ് ഒന്നാം സ്ഥാനത്ത് തുടരുന്ന ഈ പട്ടികയിലെ മറ്റാര്‍ക്കും തന്നെ നൂറിന് മേല്‍ ശരാശരിയില്ല എന്നറിയുമ്പോഴാണ് യുവി ഇന്ത്യന്‍ ടീമിലുണ്ടാക്കിയ ഇംപാക്ട് എത്രത്തോളമാണെന്ന് വ്യക്തമാകുന്നത്.

ലോകകപ്പ് ചെയ്‌സിങ്ങില്‍ ഇന്ത്യക്കായി ഏറ്റവും മികച്ച ശരാശരിയില്‍ ബാറ്റ് ചെയ്ത താരങ്ങള്‍ (മിനിമം 300 റണ്‍സ്)

യുവരാജ് സിങ് – 158.50

എം.എസ്. ധോണി – 78.66

രോഹിത് ശര്‍മ – 72.28

സുനില്‍ ഗവാസ്‌കര്‍ – 56.14

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 43.73

Content highlight: Best Batting Averages for India in World Cup Chasing

Latest Stories

We use cookies to give you the best possible experience. Learn more