| Friday, 5th April 2019, 8:13 am

ബെന്നി ബെഹനാന് ഹൃദയാഘാതം; ആന്‍ജിയോ പ്ലാസ്റ്റിക്കു വിധേയനാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: യു.ഡി.എഫ് കണ്‍വീനറും ചാലക്കുടിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ ബെന്നി ബെഹനാനെ ഹൃദയാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നു പുലര്‍ച്ചെ മൂന്നുമണിക്കാണു നെഞ്ചുവേദനയെത്തുടര്‍ന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തെ ആന്‍ജിയോ പ്ലാസ്റ്റി ശസ്ത്രക്രിയക്കു വിധേയനാക്കി.

Also Read: രാഹുല്‍ ഗാന്ധി കെ.ഇ, രാഘുല്‍ ഗാന്ധി; വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് വെല്ലുവിളി ഉയര്‍ത്തി മൂന്ന് അപരന്മാര്‍

അദ്ദേഹം അപകടനില തരണം ചെയ്തതായി ആശുപത്രിയധികൃതര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ കഴിഞ്ഞു രാത്രി പതിനൊന്നരയോടെയാണ് അദ്ദേഹം ഇന്നലെ വീട്ടിലെത്തിയത്.

Latest Stories

We use cookies to give you the best possible experience. Learn more