| Monday, 15th October 2018, 10:26 am

ബെംഗളൂരുവില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ കുട്ടികളുടെ മുന്നിലിട്ട് വെട്ടിക്കൊന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ബെംഗളൂരുവില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ കുട്ടികളുടെ മുന്നിലിട്ട് വെട്ടിക്കൊന്നു. ഹവനൂര്‍ പബ്ലിക് സ്‌കൂളിലായിരുന്നു സംഭവം.

10 ാം തരം വിദ്യാര്‍ത്ഥികള്‍ക്കായി സ്‌പെഷ്യല്‍ക്ലാസ് എടുത്തുകൊണ്ടിരിക്കെ ക്ലാസിലേക്കെത്തിയ ആറംഗം സംഘം 60 കാരനായ രംഗനാഥിനെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍പിലിട്ട് വെട്ടുകയായിരുന്നു.

സ്‌കൂളിലേക്ക് കാറിലെത്തിയ ആറംഗ സംഘം ആയുധങ്ങളുമായി ക്ലാസിലേക്ക് പാഞ്ഞുകയറുകയും അധ്യാപകനെ
തുടരെ വെട്ടുകയുമായിരുന്നു.


ദിലീപ് നിരപരാധിയോ അപരാധിയോ എന്ന് കരുതുന്നില്ല; പുറത്താക്കരുതെന്ന് ഭൂരിപക്ഷം പേരും ആവശ്യപ്പെട്ടു; വിശദീകരണവുമായി എ.എം.എം.എ


അക്രമികളില്‍ ഒരാളെ സംഭവത്തിന് പിന്നാലെ പൊലീസ് പിടികൂടി. പൊലീസ് പിന്തുടരുന്നെന്ന് മനസിലാക്കിയതോടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പൊലീസ് കാലില്‍ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

കൊലപാതക കാരണം വ്യക്തമല്ലെന്നും പ്രതിയെ ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് പ്രതികരിച്ചു. അതേസമയം സ്‌കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലവുമായി ബന്ധപ്പെട്ട ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നെന്നും ഇതില്‍ പ്രിന്‍സിപ്പലുമായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്ന ചിലര്‍ ഉണ്ടായിരുന്നെന്നും സൂചനയുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more