| Tuesday, 1st September 2026, 11:04 pm

'അഫ്ഗാനിസ്താനെതിരായ പരമ്പരയില്‍ ഇടമില്ല'; പ്രതികരണവുമായി ബെംഗളൂരു സൂപ്പര്‍ താരം

ശ്രീരാഗ് പാറക്കല്‍

അഫ്ഗാനിസ്ഥാനെതിരായ ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ് പുറത്തുവിട്ടിരിക്കുകയാണ്. ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയില്‍ 15 അംഗങ്ങളുള്ള സ്‌ക്വാഡാണ് ഇന്ത്യ പുറത്തുവിട്ടത്. വൈസ് ക്യാപ്റ്റന്‍ തിലക് വര്‍മയാണ്. സ്‌ക്വാഡില്‍ സൂപ്പര്‍ താരം സഞ്ജു സാംസണും ഇടം നേടിയിട്ടുണ്ട്. മാത്രമല്ല സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയും സ്‌ക്വാഡില്‍ തിരിച്ചെത്തിയിട്ടുണ്ട്.

എന്നാല്‍ സ്‌ക്വാഡ് പുറത്ത് വിട്ടതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമിലൂടെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം ക്രുണാല്‍ പാണ്ഡ്യ. ‘ഹോപ് ഈസ് സ്റ്റില്‍ എലൈവ്’ എന്നാണ് സ്‌ക്വഡ് പ്രഖ്യാപിച്ചതിന് പിന്നാലെ ക്രുണാല്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചത്.

ക്രുണാല്‍ പാണ്ഡ്യ

കഴിഞ്ഞ ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വേണ്ടി മിന്നും പ്രകടനമാണ് ഓള്‍റൗണ്ടര്‍ കാഴ്ചവെച്ചത്. ടീമിനെ തുടര്‍ച്ചയായി രണ്ടാം തവണയും ചാമ്പ്യന്മാരാക്കിയതില്‍ വലിയ പങ്കാണ് ക്രുണാല്‍ വഹിച്ചത്. ബൗളിങ്ങില്‍ 14 വിക്കറ്റുകളാണ് താരം നേടിയത്. ബാറ്റിങ്ങില്‍ ഒമ്പത് ഇന്നിങ്‌സില്‍ നിന്ന് 226 റണ്‍സും താരം സ്വന്തമാക്കി. 37.66 എന്ന ആവറേജും 145.80 എന്ന സ്‌ട്രൈക്ക്‌റേറ്റും ക്രുണാലിനുണ്ടായിരുന്നു.

മികച്ച പ്രകടനത്തിന് പിന്നാലെ ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ താരം ലക്ഷ്യംവെച്ചെങ്കിലും വരാനിരിക്കുന്ന അഫ്ഗാനിസ്ഥാന്‍ പരമ്പരയിലെ സ്‌ക്വാഡില്‍ തന്റെ പേരില്ലാത്തതിനാലാണ് ക്രുണാല്‍ ഇത്തരമൊരു പ്രതികരണവുമായി രംഗത്തെത്തിയതെന്നാണ് വിലയിരുത്തല്‍.

ഇന്ത്യയ്ക്ക് വേണ്ടി അഞ്ച് ഏകദിന മത്സരത്തിലെ നാല് ഇന്നിങ്‌സില്‍ നിന്ന് 58 റണ്‍സാണ് താരം നേടിയത്. അഞ്ച് ഇന്നിങ്‌സില്‍ നിന്ന് രണ്ട് വിക്കറ്റും ഓള്‍റൗണ്ടര്‍ നേടി. ടി-20യില്‍ 19 മത്സരത്തില്‍ലെ 10 ഇന്നിങ്‌സില്‍ നിന്ന് 26 റണ്‍സും 19 ഇന്നിങ്‌സില്‍ നിന്ന് 15 വിക്കറ്റുമാണ് താരത്തിന്റെ പേരിലുള്ളക്.

അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യന്‍ ടി-20 സ്‌ക്വാഡ്

ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍) ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി*, അക്ഷര്‍ പട്ടേല്‍,
വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്ണോയ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ

Content Highlight: Bengaluru player Krunal Pandya reacts to missing out on a spot in the Indian team
ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more