കൊല്‍ക്കത്ത: കൊവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍ ഓരോ അതിഥി തൊഴിലാളികള്‍ക്കും 10000 രൂപവെച്ച് ഒറ്റത്തവണയായി സാമ്പത്തിക സഹായം നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.
അസംഘടിത മേഖലകളില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്കും സാമ്പത്തിക സഹായം നല്‍കണമെന്നും മമത പറഞ്ഞു.
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഇതിനായി പണം കണ്ടെത്തണമെന്നും മമത ബുധനാഴ്ച ട്വീറ്റ് ചെയ്തു.
കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ജനങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക സഹായം അത്യാവശ്യമായ സാഹചര്യമാണ് ഉള്ളതെന്നും മമത പറഞ്ഞു.
ഉംപുണ്‍ ചുഴലിക്കാറ്റില്‍ വീട് നഷ്ടമായവരുടെ അക്കൗണ്ടിലേക്ക് 20000 രൂപ വീതം സംസ്ഥാന സര്‍ക്കാര്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും മമത കൂട്ടിച്ചേര്‍ത്തു.
ചുഴലിക്കാറ്റ് സാരമായി ബാധിച്ച 5 ലക്ഷത്തോളം ആളുകള്‍ക്ക് സഹായം നല്‍കിയതായാണ് ബംഗാള്‍ സര്‍ക്കാര്‍ പറയുന്നത്. 1444 കോടി രൂപയോളം ഇതിനോടകം സഹായത്തിനായി നല്‍കിയിട്ടുണ്ടെന്നും മമത പറഞ്ഞു.