ലൈംഗികത നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. അതിന് പാപമായും മോശം കാര്യമായും കാണുന്നവരുടെ കാലം കഴിഞ്ഞു. ഇന്നത്തെ തലമുറ ലൈംഗിക ജീവിതത്തെ ആരോഗ്യകരമായ ജീവിതത്തിന്റെ ഭാഗമായാണ് കാണുന്നത്.
സ്‌നേഹവും, തലോടലും, ലാളനയും, ഇണചേരലും നിങ്ങള്‍ക്ക് മാനസികമായ സന്തോഷം മാത്രമല്ല തരുന്നത്. അത് നിങ്ങളെ കൂടുതല്‍ ആരോഗ്യവാന്‍മാരാക്കും. പിരിമുറക്കങ്ങളില്‍ നിന്നും മോചിപ്പിക്കും. ആരോഗ്യകരമായ ലൈംഗിക ജീവിതം നിങ്ങളുടെ ശരീരത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് നോക്കാം.
ഹൃദയത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കുന്നു
ആഴ്ചയില്‍ രണ്ട് വട്ടമെങ്കിലും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവര്‍ക്ക് ഹൃദയാഘാതത്തിനുള്ള സാധ്യത കുറയും.
വേദനകളകറ്റുന്നു
അതെ, സെക്‌സ് നല്ലൊരു വേദനാ സംഹാരിയാണ്. തലവേദന തോന്നുകയാണെങ്കില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുനോക്കൂ. വേദന ഉടന്‍ മാറും. നിങ്ങള്‍ രതിമൂര്‍ച്ഛയിലേര്‍പ്പെടുന്ന സമയത്ത് ശരീരത്തിലെ ഓക്‌സീടോസിന്റെ അളവ് സാധാരണയിലുള്ളതിനേക്കാള്‍ അഞ്ച് മടങ്ങ് വര്‍ധിക്കും. ഇതിനു പുറേ വേദനകളെ അകറ്റുന്ന എന്‍ഡ്രോഫിന്‍സ് ശരീരം പുറന്തള്ളുന്നതിനാല്‍ അസ്വസ്ഥതകളെല്ലാം മാറും.
പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു
നിത്യേനയുള്ള ലൈംഗിക ബന്ധം പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഇമ്മ്യുണോഗ്ലോബുലിന്‍ എ യുടെ ഉല്പാദനം വര്‍ധിപ്പിക്കും. ഇത് ശരീരത്തെ കരുത്തുറ്റതാക്കുകയും രോഗങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യും.
പിരിമുറുക്കും കുറയ്ക്കുന്നു
ശരിയായ രീതിയുള്ള ലൈംഗിക ജീവിതം നിങ്ങളുടെ മനസിനെ സന്തോഷിപ്പിക്കും. അത് ടെന്‍ഷനും പിരിമുറക്കവും കുറയ്ക്കും.
ഉറക്കം വര്‍ധിപ്പിക്കും
ലൈംഗിക ബന്ധത്തിനുശേഷമുള്ള ഉറക്കം കുറച്ചുകൂടി റിലാക്‌സ്ഡ് ആയിരിക്കും.
ആയുസ് വര്‍ധിപ്പിക്കും
ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ പുറത്തേക്ക് വരുന്ന ഡീഹൈഡ്രോപിനാന്‍ഡ്രോസ്റ്റിറോണ്‍ എന്ന ഹോര്‍മോണ്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കും. കലകളുടെ കേടുപാടുകള്‍ തീര്‍ക്കുകയും അതുവഴി ആയുസ്സ് കൂട്ടുകയും ചെയ്യും.
രക്തചംക്രമണം വര്‍ധിപ്പിക്കുന്നു
ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന സമയത്ത് നിങ്ങളുടെ ഹൃദയമിടിപ്പ് വര്‍ധിക്കും. ഇത് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും കോശങ്ങളിലേക്കുമുള്ള രക്തപ്രവാഹം വര്‍ധിപ്പിക്കും.
ഈസ്‌ട്രോജന്റെയും ടെസ്‌റ്റോസ്റ്റിറോണിന്റെയും അളവ് വര്‍ധിപ്പിക്കും
ടെസ്റ്റോസ്റ്റിറോണ്‍ പുരുഷന്‍മാര്‍ക്ക് ലൈംഗിക ക്ഷമത നല്‍കുക മാത്രമല്ല ചെയ്യുന്നത്. ഇത് ശരീരത്തിലെ മസിലുകളെയും എല്ലുകളെയും ഫിറ്റാക്കുന്നു.