ഇംഗ്ലണ്ടിനെതിരായ മൂന്ന് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയില്‍ ന്യൂസിലാന്‍ഡ് വിജയിച്ചിരിക്കുകയാണ്. 2-1 എന്ന നിലയിലാണ് കിവീസ് പരമ്പര സ്വന്തമാക്കിയത്. ട്രെന്റ് ബ്രിഡ്ജില്‍ നടന്ന മത്സരത്തില്‍ 160 റണ്‍സിനാണ് മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ന്യൂസിലാന്‍ഡ് വിജയിച്ചത്.
ന്യൂസിലാന്‍ഡ് – 438 & 288/d
ഇംഗ്ലണ്ട് – 354 & 212 (T:373)
ഇംഗ്ലണ്ടിന്റെ തോല്‍വിയേക്കാള്‍ ഉപരി ക്രിക്കറ്റ് ആരാധകരെ ഏറെ വേദനിപ്പിച്ചത് ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സിന്റെ വിരമിക്കലാണ്. വിരമിക്കല്‍ പ്രഖ്യാപിച്ച ശേഷമുള്ള അവസാന ഇന്നിങ്‌സില്‍ സ്റ്റോക്‌സ് 20 പന്തില്‍ രണ്ട് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 30 റണ്‍സ് നേടിയാണ് മടങ്ങിയത്. സാക് ഫോക്‌സായിരുന്നു വിക്കറ്റ് നേടിയത്. മത്സരത്തിന് ശേഷം വിരമിക്കലിനെക്കുറിച്ച് സ്‌റ്റോക്‌സ് സ്റ്റോക്‌സ് സംസാരിച്ചതാണ് ഇപ്പോള്‍ ക്രിക്കറ്റ് സര്‍ക്കിളില്‍ ചര്‍ച്ചയാകുന്നത്.
‘എന്റെ കരിയറില്‍ ഞാന്‍ ചെയ്ത എല്ലാ കാര്യങ്ങളിലും എനിക്ക് സന്തോഷമുണ്ട്. ചില കാര്യങ്ങള്‍ ഇനി നഷ്ടമാകുമെന്നത് സങ്കടകരമാണ്. ഒരുപാട് ഇമോഷന്‍സ് മനസിലുണ്ട്. പക്ഷേ, ഞാന്‍ നേടിയതിലും ചെയ്തതിലും എനിക്ക് അഭിമാനമുണ്ട്. ഞങ്ങളെ എല്ലായിടത്തും പിന്തുടര്‍ന്ന് പിന്തുണ നല്‍കുകയും എന്നും ഒപ്പമുണ്ടാകുകയും ചെയ്ത ആരാധകരോട് ഞാന്‍ അതിയായ നന്ദിയുള്ളവനാണ്,’ തന്റെ അവസാന മത്സരത്തിന് ശേഷം സ്‌റ്റോക്‌സ് പറഞ്ഞത്.
മൂന്നാം ടെസ്റ്റിലെ അവസാന ഇന്നിങ്‌സില്‍ ന്യൂസിലാന്‍ഡിന് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് ഡാരില്‍ മിച്ചലാണ്. പുറത്താകാതെ 100 റണ്‍സാണ് താരം നേടിയത്. രചിന്‍ രവീന്ദ്ര 94 റണ്‍സും നേടിയിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത് ജെയ്മി സ്മിത്താണ്. 60 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.
ആദ്യ ഇന്നിങ്‌സില്‍ ഇന്നിങ്‌സില്‍ ടോം ലാഥം 151 റണ്‍സും ഡെവോണ്‍ കോണ്‍വേ 157 റണ്‍സും നേടി മിന്നും പ്രകടനമാണ് കിവീസിന് വേണ്ടി നടത്തിയത്. ഇംഗ്ലണ്ടിനായി നാല് വിക്കറ്റ് നേടി സ്റ്റോക്‌സ് മികവ് പുലര്‍ത്തി. ത്രീ ലയണ്‍സിന് വേണ്ടി ബെന്‍ ഡക്കറ്റ് 113 റണ്‍സും നേടി.
Content Highlight: Ben Stokes Talking About His Test Retirement