| Saturday, 23rd June 2018, 6:23 pm

കറുത്ത കുതിരകളുടെ തേരോട്ടം; ടുണീഷ്യക്കെതിരെ നാലാം ഗോള്‍ പിറന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ടുണീഷ്യക്കെതിരെ ബെല്‍ജിയം ഗോളടിക്കുന്നത് നിര്‍ത്തുന്നില്ല. ഏദന്‍ ഹസാര്‍ഡിലൂടെ നാലമത്തെ ഗോളും അടിച്ച് മൂന്ന് ഗോളുകളുടെ ലീഡ് എടുത്തിരിക്കുകയാണ് ബെല്‍ജിയം.

നേരത്തെ ആദ്യപകുതിയുടെ അധിക സമയത്ത് സ്റ്റാര്‍ സ്‌ട്രൈക്കര്‍ റൊമേലു ലുക്കാക്കുവാണ് ബെല്‍ജിയത്തിന്റെ മൂന്നാം ഗോള്‍ നേടിയത്. ഇതോടെ ഏറ്റവും കൂടുതല്‍ ഗോളുകളടിച്ച താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് ലുക്കാക്കുവും എത്തി. ക്രിസ്റ്റിയാനോ റൊണാള്‍ഡോ, റഷ്യയുടെ ചെറിഷേവ് എന്നിവരും നാല് ഗോളുകളടിച്ച് ലുക്കാക്കുവിനൊപ്പം ഒന്നാം സ്ഥാനത്തുണ്ട്.

വി.എ.ആര്‍ വഴി സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കിയ പെനാല്‍റ്റി ബെല്‍ജിയം സൂപ്പര്‍ താരം ഏദന്‍ ഹസാര്‍ഡ് പിഴവുകളില്ലാതെ ഗോളാക്കുകയായിരുന്നു. ഇതാണ് ആദ്യ ഗോളിന്‌ വഴിയൊരുക്കിയത്. രണ്ടാം ഗോൾ പിറന്നത് കഴിഞ്ഞ മത്സരത്തിലെ താരമായ ലുക്കാക്കുവിന്റെ കാലുകളിൽ നിന്ന്. ബൽജിയത്തിന്റെ നല്ലൊരു മുന്നേറ്റത്തിൽ ലഭിച്ച പാസ്സ് ലുക്കാക്കു കൃത്യമായി ലക്ഷ്യത്തിൽ എത്തിച്ചു.

എന്നാൽ രണ്ടാം ഗോൾ വീണ് അധിക സമയം കഴിയും മുമ്പ് ടുണീഷ്യ തിരിച്ചടിച്ചു. ഇതോടെ ബെൽജിയത്തിന്റെ ലീഡ് ഒന്നായി കുറഞ്ഞു. മത്സരം പുരോഗമിക്കുകയാണ്.

ഏദന്‍ ഹസാര്‍ഡിനെ ടുണീഷ്യന്‍ താരം ബെന്‍ യൂസഫ് ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിനാണ് റഫറി പെനാല്‍റ്റി അനുവദിച്ചത്. നേരത്തെ ആദ്യ മത്സരത്തില്‍ ടുണീഷ്യ ഇംഗ്ലണ്ടിനോട് പരജായപ്പെട്ടിരുന്നു. ടൂര്‍ണ്ണമെന്റില്‍ നിലനില്‍ ക്കാന്‍ ടുണീഷ്യക്കിന്ന് തോല്‍വി ഒഴിവാക്കിയേ പറ്റൂ.

We use cookies to give you the best possible experience. Learn more