| Tuesday, 6th January 2026, 10:48 pm

ഹംഗേറിയന്‍ ചലച്ചിത്രകാരന്‍ ബേലാ താര്‍ അന്തരിച്ചു

രാഗേന്ദു. പി.ആര്‍

ബുഡാപെസ്റ്റ്: ഹംഗേറിയന്‍ സംവിധായകന്‍ ബേലാ താര്‍ അന്തരിച്ചു. 70 വയസായിരുന്നു. ഹംഗേറിയന്‍ ഫിലിം മേക്കേഴ്സ് അസോസിയേഷന്‍ താറിന്റെ മരണം പ്രസ്താവനയിലൂടെ അറിയിച്ചു. ഏറെ നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം.

1979 മുതല്‍ 2011 വരെ നീണ്ടുനിന്ന സിനിമാ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഒമ്പത് ഫീച്ചര്‍ ചിത്രങ്ങളാണ് ബേലാ താര്‍ സംവിധാനം ചെയ്തത്. 1979ല്‍ പുറത്തിറങ്ങിയ ഫാമിലി നെസ്റ്റിനാണ് ആദ്യ ചിത്രം.

കൂടുതലും ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകളാണ് അദ്ദേഹം നിർമിച്ചിരുന്നത്. താറിന്റേതായി 1994ല്‍ പുറത്തിറങ്ങിയ 450 മിനിറ്റ് ദൈര്‍ഘ്യമുള്ള ‘സറ്റാന്റാംഗോ’ എന്ന ഫീച്ചര്‍ ചിത്രം ലോകപ്രശസ്തമാണ്. ‘ദി ടൂറിന്‍ ഹോഴ്‌സ്’ ആണ് അവസാനം പുറത്തിറങ്ങിയ സിനിമ.

2022ലെ ഐ.എഫ്.എഫ്.കെ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ബേലാ താറിനായിരുന്നു. ബേലാ താറിന്റെ ആറ് ചിത്രങ്ങളാണ് ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്.

ടോക്കിയോ, കെയ്റോ, ബാറ്റുമി തുടങ്ങി നിരവധി ചലച്ചിത്രമേളകളില്‍ നിന്നും അദ്ദേഹം ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നേടിയിട്ടുണ്ട്.

Content Highlight: Bela Tarr passed away

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more