| Thursday, 23rd May 2019, 9:20 am

ബേഗുസാരയില്‍ കനയ്യകുമാര്‍ പിന്നില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്‌ന: ബേഗുസാരയില്‍ സി.പി.ഐ. സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കനയ്യകുമാര്‍ പിന്നില്‍. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ഗിരിരാജ് സിങ്ങാണ് ഇവിടെ മുന്നില്‍ നില്‍ക്കുന്നത്.

വടക്കന്‍ ബീഹാര്‍ മേഖലയിലാണ് ബേഗുസാരെ മണ്ഡലം. ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യകുമാര്‍ മത്സരിക്കുന്നതിലൂടെ ശ്രദ്ധ നേടിയ മണ്ഡലമായിരുന്നു ഇത്.

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ബോല സിങ്ങാണ് ഇവിടെ ജയിച്ചത്. ആര്‍.ജെ.ഡി സ്ഥാനാര്‍ത്ഥിയെ 58,335 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയായിരുന്നു ബോല സിങ് ജയിച്ചത്.

2014 ബി.ജെ.പിക്ക് 39.73% വോട്ടാണ് ഇവിടെ ലഭിച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more