| Monday, 16th September 2019, 10:10 am

നാല്‍പ്പാമര കൂട്ട് ചെറുപ്പം പിടിച്ചുനിര്‍ത്തും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചര്‍മ്മത്തിന് പ്രായമാകാന്‍ ആഗ്രഹമുള്ള ഒരൊറ്റ ആള്‍ പോലും നമുക്കിടയിലുണ്ടാകില്ല. ജോലിയും മാനസിക സമ്മര്‍ദ്ദവും കാരണം എളുപ്പം പ്രായമേറുന്നവരാണ് നമ്മള്‍. എന്നാല്‍ തങ്ങളുടെ ചെറുപ്പം പിടിച്ചുനിര്‍ത്താന്‍ ആഗ്രഹമുണ്ടെങ്കില്‍ കുറച്ചൊന്ന് ശ്രദ്ധിച്ചാല്‍ മാത്രം മതി.

മുഖചര്‍മ്മത്തിന്റെ ചെറുപ്പമാണ് നാം ആദ്യം ശ്രദ്ധിക്കേണ്ടത്. കണ്ണിന് താഴെയുള്ള കറുപ്പും നെറ്റിയില്‍ വീഴുന്ന ചുളിവുകളുമൊക്കെ ഇല്ലാതാക്കാനാണ് ശ്രദ്ധിക്കേണ്ടത്. ചര്‍മ്മത്തിന് ഇലാസ്തികത നല്‍കുന്ന കൊളാജന്‍ ഉല്‍പ്പാദനം കുറയാതെ നോക്കുകയാണ് വേണ്ടത്. ഇതിനായി നല്ലൊരു വഴിയാണ് ഇനി പറയുന്നത്. നാല്‍പ്പമരാദി തൈലം .ഇത് വളരെ ഗുണം ചെയ്യും.

നാല്‍പ്പാമരാദി തൈലം
രാമച്ചം,മഞ്ഞള്‍,എള്ളെണ്ണ,നെല്ലിക്ക തുടങ്ങി നിരവധി കൂട്ടുകള്‍ ഉപയോഗിച്ചാണ് നാല്‍പ്പാമരാദി തൈലം ഉണ്ടാക്കുന്നത്. ചര്‍മ്മത്തിനും ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യുന്ന ഈ ഘടകങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന തൈലം നിങ്ങളുടെ ചര്‍മ്മത്തിന് തിളക്കവും ഇലാസ്തികതയും നല്‍കുന്നു.

ഇത് ശരീരത്തിലും മുഖത്തും തേച്ച് കുളിക്കുന്നതിലൂടെ അകാല വാര്‍ധക്യം പോലുള്ള അസ്വസ്ഥതകള്‍ ഇല്ലാതാകുന്നു. കൂടാതെ പല ചര്‍മ്മ രോഗങ്ങള്‍ക്കും നാല്‍പ്പമരാദി എണ്ണ ഫലപ്രദമാണെന്ന് ആയുര്‍വേദം പറയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more