| Saturday, 14th July 2012, 9:41 am

'ബ്യൂട്ടിഫുള്‍' നാല് ഭാഷകളിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബോഡിഗാര്‍ഡിനും ട്രാഫിക്കിനും പിന്നാലെ മറ്റൊരു മലയാള ചിത്രം കൂടി റീമേക്ക് ചെയ്യുന്നു. വി.കെ പ്രകാശ് സംവിധാനം ചെയ്ത ബ്യൂട്ടിഫുള്‍ എന്ന ചിത്രമാണ് നാല് ഭാഷകളിലേക്ക് റീമേക്ക് ചെയ്യാന്‍ തീരുമാനിച്ചത്.

ബോളിവുഡിന് പുറമേ കന്നഡ, തമിഴ്, തെലുങ്ക് പതിപ്പുകളുമാണ് ബ്യൂട്ടിഫുളിന് ഒരുങ്ങുന്നത്

ബോളിവുഡിന് പുറമേ കന്നട, തമിഴ്, തെലുങ്ക് പതിപ്പുകളുമാണ് ബ്യൂട്ടിഫുളിന് ഒരുങ്ങുന്നത്. റീമേക്ക് വാര്‍ത്ത ചിത്രത്തിന്റെ തിരക്കഥാകൃത്ത് അനൂപ് മേനോന്‍ സ്ഥിരീകരിച്ചു. ചിത്രം റീമേക്ക് ചെയ്യാനുള്ള അവകാശം 1 കോടിക്ക് വിറ്റുവെന്ന് അനൂപ് വ്യക്തമാക്കി.

[]

ബോളിവുഡില്‍ രണ്‍വീര്‍ ഷൂറി, കൊങ്കണ സെന്‍, വിനയ് പഥക് എന്നിവരാണ് ചിത്രത്തിലെ പ്രധാന മൂന്ന് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിലെ തിരക്കഥ തന്നെയാണ് ഹിന്ദിയിലും. എന്നാല്‍ സംഭാഷണം ആരാണ് തയ്യാറാക്കുന്നത് എന്ന് വ്യക്തമായിട്ടില്ല.

ഹിന്ദി പതിപ്പ് വി.കെ പ്രകാശ് തന്നെ സംവിധാനം ചെയ്യുമെന്നാണ് സൂചന. അങ്ങനെയായാല്‍ വി.കെ പ്രകാശിന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാകും ഇത്. നേരത്തെ ഫ്രീക്കി ചക്ര എന്ന ബോളിവുഡ് ചിത്രം പ്രകാശ് ചെയ്തിരുന്നു.

അനൂപ് മേനോനും ഇതില്‍ അഭിനയിക്കും. പക്ഷേ മലയാളത്തില്‍ ചെയ്ത ജയസൂര്യയുടെ സഹചാരിയുടെ റോളിന് പകരം ടിനി ടോം ചെയ്ത കഥാപാത്രമാകും അനൂപ് മേനോന്‍ അവതരിപ്പിക്കുക.

ചിത്രത്തിന്റെ റീമേക്കില്‍ അഭിനയിക്കാനായി തന്നെ ആരും ഇതുവരെ സമീപിച്ചിട്ടില്ലെന്ന് മലയാളം വേര്‍ഷനില്‍ നായികയായി മികച്ച പ്രകടനം കാഴ്ചവെച്ച മേഘ്‌ന രാജ് പറഞ്ഞു. തന്റെ കരിയര്‍ മാറ്റിമറിച്ച ഈ ചിത്രത്തിന്റെ റീമേക്കുകളുടെ ഭാഗമാകാന്‍ ആഗ്രഹമുണ്ടെന്നും അവര്‍ വ്യക്തമാക്കി.

കന്നടയില്‍ സുദീപാകും പ്രധാന വേഷം ചെയ്യുക.

Latest Stories

We use cookies to give you the best possible experience. Learn more