ഖത്തറില്‍ നടക്കുന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ റൈസിങ് സ്റ്റാര്‍സ് ഏഷ്യാ കപ്പിനുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ച് ബി.സി.സി.ഐ. 2025 നവംബര്‍ 14 മുതല്‍ 23 വരെ ദോഹയിലെ വെസ്റ്റ് എന്‍ഡ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്.
യുവ താരം ജിതേഷ് ശര്‍മയെയാണ് ബി.സി.സി.ഐ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായി തെരഞ്ഞെടുത്തത്. വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തുള്ളത് നമന്‍ ദിര്‍റാണ്. 15 താരങ്ങളടങ്ങുന്ന സ്‌ക്വാഡാണ് ഇന്ത്യ പ്രഖ്യാപിച്ചത്. സൂപ്പര്‍ യുവ താരം വൈഭവ് സൂര്യവംശിയെയും സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഭാവി ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായി ജിതേഷിനെ വളര്‍ത്തിയെടുക്കാനുള്ള നീക്കമാണ് ഇതെന്നും സോഷ്യല്‍ മീഡിയ പറയുന്നു. നിലവില്‍ ഓസ്‌ട്രേലിയക്കെതിരെ അഞ്ച് ടി-20 മത്സരങ്ങളടങ്ങുന്ന പരമ്പരയില്‍ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുകയാണ് ജിതേഷ് ശര്‍മ.
ഓസീസിനെതിരായ മൂന്നാം മത്സരത്തില്‍ സൂപ്പര്‍ താരം സഞ്ജു സാംസണെ പുറത്തിരുത്തി ജിതേഷ് ശര്‍മയ്ക്ക് അവസരം നല്‍കിയിരുന്നു. മത്സരത്തില്‍ ഏഴാമനായി ഇറങ്ങി 13 പന്തില്‍ മൂന്ന് ഫോര്‍ ഉള്‍പ്പെടെ 22 റണ്‍സാണ് ജിതേഷ് നേടിയത്. 169.23 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരത്തിന്റെ ബാറ്റിങ്.
പ്രിയാന്‍ഷ് ആര്യ, വൈഭവ് സൂര്യവംശി, നെഹാല്‍ വഥേര, നമന്‍ ദിര്‍ (വൈസ് ക്യാപ്റ്റന്‍), സൂര്യാന്‍ഷ് ഷെഡ്‌ജെ, ജിതേഷ് ശര്‍മ (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), രമണ്‍ദീപ് സിങ്, ഹര്‍ഷ് ദുബെ, അഷുദോഷ് ശര്‍മ, യാഷ് താക്കൂര്‍, ഗുര്‍ജപ്‌നീത് സിങ്, വിജയ് കുമാര്‍ വൈശാഖ്, യുദ്ധ്‌വീര്‍സിങ് ചരക്, അഭിഷേത് പൊരല്‍ (വിക്കറ്റ് കീപ്പര്‍), സുയാഷ് ശര്‍മ
സ്റ്റാന്‍ഡ് ബൈ പ്ലെയേഴ്‌സ് – ഗുര്‍ണൂര്‍ സിങ് ബ്രാര്‍, കുമാര്‍ കുശാഗ്ര, തനുഷ് കോട്ടിയാന്‍, സമീര്‍ റിവ്‌സി, ഷൈക്ക് റഷീദ്
Content Highlight: BCCI releases Rising Stars Asia Cup squad