| Monday, 21st September 2015, 6:29 am

ബി.സി.സി.ഐ അധ്യക്ഷന്‍ ജഗ്‌മോഹന്‍ ഡാല്‍മിയ അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ബി.സി.സി.ഐ അധ്യക്ഷന്‍ ജഗ്‌മോഹന്‍ ഡാല്‍മിയ (75) അന്തരിച്ചു. കൊല്‍ക്കത്തയിലെ സ്വകാര്യ ആസ്പത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പാണ് ഡാല്‍മിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നുവെങ്കിലും നില ഗുരുതരമായി തുടരുകയായിരുന്നു.

1940 ല്‍ കൊല്‍ക്കത്തയില്‍ ജനിച്ച ഡാല്‍മിയ 36 വര്‍ഷത്തോളം ബി.സി.സി.ഐയില്‍ സേവനമനുഷ്ടിച്ചു. 1987ലെയും 1996ലെയും ലോകകപ്പുകള്‍ ഇന്ത്യയില്‍ നടത്തുന്നതിലേക്ക് നയിച്ചത്ത് ഡാല്‍മിയയുടെ ഇടപെടലുകളാണ്.  രണ്ട് തവണയാണ് ഇദ്ദേഹം ബി.സി.സിഐ അധ്യക്ഷനായും പ്രവര്‍ത്തിച്ചത്. 97ല്‍ ഐ.സി.സി. അധ്യക്ഷനായിരുന്നു

ചന്ദ്രികയാണ് ഭാര്യ. അഭിഷേക്, വൈശാലി എന്നിവരാണ് മക്കള്‍.

Latest Stories

We use cookies to give you the best possible experience. Learn more