ഇതിഹാസ താരങ്ങളായ മിതാലി രാജിനും രാഹുല്‍ ദ്രാവിഡിനും റോജര്‍ ബിന്നിക്കും ബി.സി.സി.ഐ നമന്‍ പുരസ്‌കാര വേദിയില്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം സമ്മാനിച്ച് അപെക്‌സ് ബോര്‍ഡ്. ഇന്ത്യന്‍ ക്രിക്കറ്റിനായി മൂവരുടെയും സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം.
ഏറ്റവും മികച്ച പുരുഷ താരമായി ശുഭ്മന്‍ ഗില്ലിനെ തെരഞ്ഞെടുത്തപ്പോള്‍ സ്മൃതി മന്ഥാനയാണ് അന്താരാഷ്ട്ര തലത്തിലെ ഏറ്റവും മികച്ച വനിതാ താരം. ഹര്‍ഷിത് റാണയും ശ്രീ ചാരിണിയും ഏറ്റവും മികച്ച അരങ്ങേറ്റ താരങ്ങള്‍ക്കുള്ള പുരസ്‌കാരവുമേറ്റുവാങ്ങി.
മുംബൈ വീണ്ടും ഏറ്റവും മികച്ച ഡൊമസ്റ്റിക് പെര്‍ഫോര്‍മറായും തെരഞ്ഞെടുക്കപ്പെട്ടു.
ലൈഫ്ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്: റോജര്‍ ബിന്നി
ലൈഫ്ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്: രാഹുല്‍ ദ്രാവിഡ്
ലൈഫ്ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്: മിതാലി രാജ്
മികച്ച അന്താരാഷ്ട്ര ക്രിക്കറ്റര്‍ (2024-25): ശുഭ്മന്‍ ഗില്‍
മികച്ച അന്താരാഷ്ട്ര ക്രിക്കറ്റര്‍ (2024-25): സ്മൃതി മന്ഥാന
മികച്ച അന്താരാഷ്ട്ര അരങ്ങേറ്റം: ഹര്‍ഷിത് റാണ
മികച്ച അന്താരാഷ്ട്ര അരങ്ങേറ്റം: എന്‍. ശ്രീ ചരാണി
ഏറ്റവുമധികം റണ്‍സ് – വനിതാ ഏകദിനം: സ്മൃതി മന്ഥാന
ഏറ്റവുമധികം വിക്കറ്റ് – വനിതാ ഏകദിനം: ദീപ്തി ശര്‍മ
മികച്ച വനിതാ ക്രിക്കറ്റര്‍ (സീനിയര്‍): ഷെഫാലി വര്‍മ (ഹരിയാന)
മികച്ച വനിതാ ക്രിക്കറ്റര്‍ (ജൂനിയര്‍): ഇറ ജാധവ് (മുംബൈ)
ആഭ്യന്തര ക്രിക്കറ്റിലെ മികച്ച അമ്പയര്‍: ഉല്‍ഹാസ് ഗാന്ധെ (വിദര്‍ഭ)
മികച്ച ആഭ്യന്തര പ്രകടനം: മുംബൈ
മികച്ച ഓള്‍റൗണ്ടര്‍ – രഞ്ജി ട്രോഫി: ഹര്‍ഷ് ദുബെ (വിദര്‍ഭ)
മികച്ച ഓള്‍റൗണ്ടര്‍ – ലിമിറ്റഡ് ഓവര്‍: ആയുഷ് മാഹ്‌ത്രെ (മുംബൈ)
ഏറ്റവുമധികം റണ്‍സ് – രഞ്ജി ട്രോഫി എലീറ്റ്: വൈ. വി. റാത്തോഡ് (വിദര്‍ഭ)
ഏറ്റവുമധികം റണ്‍സ് – രഞ്ജി ട്രോഫി പ്ലേറ്റ്: സ്‌നേഹല്‍ കൗത്താങ്കര്‍ (ഗോവ)
ഏറ്റവുമധികം വിക്കറ്റ് – രഞ്ജി ട്രോഫി എലീറ്റ്: ഹര്‍ഷ് ദുബെ (വിദര്‍ഭ)
ഏറ്റവുമധികം വിക്കറ്റ് – രഞ്ജി ട്രോഫി പ്ലേറ്റ്:: സുചിത് ജെ. (നാഗാലാന്‍ഡ്)
ഏറ്റവുമധികം റണ്‍സ് – അണ്ടര്‍-23 എലീറ്റ്: മാക്നീല്‍ എച്ച്. എന്‍. (കര്‍ണാടക)
ഏറ്റവുമധികം റണ്‍സ് – അണ്ടര്‍-23 പ്ലേറ്റ്: ആര്‍. ജശ്വന്ത് ശ്രീറാം (പുതുച്ചേരി)
ഏറ്റവുമധികം വിക്കറ്റ് – അണ്ടര്‍-23 എലീറ്റ്: വിക്കി ഓട്‌സ്വാള്‍ (മഹാരാഷ്ട്ര)
ഏറ്റവുമധികം വിക്കറ്റ് – അണ്ടര്‍-23 പ്ലേറ്റ്: ദീപ്ജ്യോതി സൈകിയ (അസം)
ഏറ്റവുമധികം റണ്‍സ് – അണ്ടര്‍-19 എലീറ്റ്: നിത്യ ജെ. പാണ്ഡ്യ (ബറോഡ)
ഏറ്റവുമധികം റണ്‍സ് – അണ്ടര്‍-19 പ്ലേറ്റ്: ആര്‍. രാമമൂര്‍ത്തി (പുതുച്ചേരി)
ഏറ്റവുമധികം വിക്കറ്റ് – അണ്ടര്‍-19 എലീറ്റ്: ഹെംചുദേശന്‍ (തമിഴ്‌നാട്)
ഏറ്റവുമധികം വിക്കറ്റ് – അണ്ടര്‍-19 പ്ലേറ്റ്: അര്‍ക്കജിത് റോയ് (ത്രിപുര)
ഏറ്റവുമധികം റണ്‍സ് – അണ്ടര്‍-16 എലീറ്റ്: വൈ.എസ്. ചൗഹാന്‍ (മധ്യപ്രദേശ്)
ഏറ്റവുമധികം റണ്‍സ് – അണ്ടര്‍ 16 പ്ലേറ്റ്: പ്രിതം രാജ് (ബിഹാര്‍)
ഏറ്റവുമധികം വിക്കറ്റ് – അണ്ടര്‍-16 എലീറ്റ്: ഹെംചുദേശന്‍ (തമിഴ്‌നാട്)
ഏറ്റവുമധികം വിക്കറ്റ് – അണ്ടര്‍-16 പ്ലേറ്റ്: കിഷന്‍ സര്‍ക്കാര്‍ (ത്രിപുര)
Content Highlight: BCCI Naman Awards. Full List