| Friday, 8th May 2026, 1:09 pm

സൂര്യയുടെ കാര്യം തീരുമാനമായി, ക്യാപ്റ്റന്‍ സ്ഥാനം സ്വന്തമാക്കാന്‍ സൂപ്പര്‍ താരം; തീരുമാനമെടുക്കാന്‍ ബി.സി.സി.ഐ

ശ്രീരാഗ് പാറക്കല്‍

ഇന്ത്യയുടെ ടി-20 ഫോര്‍മാറ്റില്‍ നിര്‍ണായക മാറ്റത്തിനൊരുങ്ങി ബി.സി.സി.ഐ. ക്യാപ്റ്റന്‍സിയില്‍ നിന്ന് സൂര്യകുമാര്‍ യാദവിനെ മാറ്റി ശ്രേയസ് അയ്യരെ എത്തിക്കാനാണ് ബി.സി.സി.ഐയുടെ നീക്കമെന്നാണ് റിപ്പോര്‍ട്ട്.

ഐ.പി.എല്ലിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് അജിത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി ശ്രേയസിനെ ടി-20 ടീമിലേക്ക് തിരികെ വിളിക്കാനൊരുങ്ങുന്നത്. സൂര്യകുമാര്‍ യാദവ് ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍, ശ്രേയസിന് ടീമിന്റെ നായകസ്ഥാനം നല്‍കാനാണ് സാധ്യത. രണ്ട് ഫോര്‍മാറ്റുകള്‍ക്കും ഒരു നായകന്‍ എന്ന ബോര്‍ഡിന്റെ നയമനുസരിച്ച് ഏകദിന ടീമിന്റെ ചുമതലയും ശ്രേയസിന് ലഭിച്ചേക്കാമെന്നാണ് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നത്.

അടുത്ത സീസണിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുമ്പോള്‍ ഇന്ത്യന്‍ ടി-20 ടീമില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്ന് ബി.സി.സിഐ വൃത്തങ്ങള്‍ എന്‍.ഡി.ടി.വിയോട് സ്ഥിരീകരിച്ചു.

‘പുതിയ ടി-20 ടീമിനെ പ്രഖ്യാപിക്കുമ്പോള്‍ ചില മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ടി-20, ഏകദിന ടീമുകളെ നയിക്കാന്‍ ഒരാളെയാണ് ഞങ്ങള്‍ നോക്കുന്നത്. യുവപ്രതിഭകളെയും പരിചയസമ്പന്നരെയും ഒരുപോലെ പരിഗണിക്കുകയാണ് ബി.സി.സി.ഐയുടെ ലക്ഷ്യം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ശ്രേയസ് മികച്ച
രീതിയില്‍ കളിക്കുന്നുണ്ട്. പരിക്കുകള്‍ കാരണം അദ്ദേഹം ബുദ്ധിമുട്ടി,’ ബി.സി.സി.ഐ പ്രതിനിധി പറഞ്ഞു.

നിലവല്‍ ഐ.പി.എല്ലില്‍ പഞ്ചാബിന് വേണ്ടി 10 മത്സരങ്ങളില്‍ നിന്ന് 333 റണ്‍സാണ് അയ്യര്‍ നേടിയത്. 71* റണ്‍സിന്റെ ഉയര്‍ന്ന സ്ത്‌റോറാണ് താരത്തിനഉ്‌ള. 31 അര്‍ധ സെഞ്ചറിയാണ് താരത്തിനുള്ളത്. ഐ.പി.എല്ലില്‍ 143 മത്സരങ്ങളില്‍ നിന്ന് 4064 റണ്‍സാണ് താരത്തിനുള്ള.സൂര്യകുമാര്‍ യാദവ്

ക്യാപ്റ്റനെന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും മികച്ച രീതിയില്‍ മുന്നേറുന്ന അയ്യര്‍ ഐ.പി.എല്‍ ചരിത്രത്തില്‍ മൂന്ന് വ്യത്യസ്ത ടീമുകളെ ഫൈനലില്‍ എത്തിച്ച ഏക താരമാണ്. ദല്‍ഹി, കൊല്‍ക്കത്ത, പഞ്ചാബ് എന്നീ ടീമുകളെയാണ് താരം ഫൈനലിലെത്തിച്ചത്. കഴിഞ്ഞ സീസണില്‍ ആര്‍.ബി.ബിക്കെതിരെ നഷ്ടപ്പെട്ട കിരീടം വീണ്ടെടുക്കാനാണ് പഞ്ചാബ് ലക്ഷ്യമിടുന്നതും.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള തയ്യാറെടുപ്പുകള്‍ക്കിടെ ഗില്ലിനെയായിരുന്നു ക്യാപ്റ്റനായി കണ്ടിരുന്നത്. എന്നാല്‍, ഇപ്പോള്‍ ശ്രേയസ് അയ്യരെ നേതൃസ്ഥാനത്തേക്ക് പരീക്ഷിക്കാനാണ് ബി.സി.സി.ഐയുടെ ഉന്നതതല യോഗം ലക്ഷ്യം വെക്കുന്നത്.

ജൂണ്‍ ആറിന് അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റോടെയാണ് ഇന്ത്യയുടെ അന്താരാഷ്ട്ര മത്സരങ്ങള്‍ പുനരാരംഭിക്കുന്നത്. ശേഷം മൂന്ന് ഏകദിനങ്ങളുടെ പരമ്പരയും നടക്കും. ജൂണ്‍ അവസാന വാരം അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കായി ഇന്ത്യന്‍ ടീം തിരിക്കും.

Content Highlight: BCCI moves to replace Suryakumar Yadav as India captain with Shreyas Iyer

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more