ന്യൂദല്‍ഹി: ഐ പി എല്‍ ഗവേണിങ് കൗണ്‍സില്‍ യോഗം മാറ്റിവെക്കണമെന്ന ലളിത് മോഡിയുടെ ആവശ്യം ബിസിസിഐ തള്ളി.യോഗം ഈ മാസം 26ന് തന്നെ നടക്കുമെന്ന് ബിസിസിഐ പ്രസിഡന്റ് ശശാങ്ക് മനോഹര്‍ അറിയിച്ചു.യോഗത്തില്‍ മോഡി പങ്കെടുത്തില്ലെങ്കിലും നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഐ പി എല്‍ ലളിത് മോഡിയുടെ കുടുംബാംഗങ്ങള്‍ക്കുള്ള പങ്കിനെകുറിച്ച് ബിസിസിഐ ക്ക് അറിയില്ലായിരുന്നു.കൊച്ചി ടീമിന്റെ വിവരങ്ങള്‍ പുറത്തുവിട്ടതുള്‍പ്പെടെ ഐ പി എല്ലിലെ പല രഹസ്യവിവരങ്ങളും പുറത്തുവിട്ടതിലൂടെ മോഡി ഐ പി എല്‍ ചട്ടങ്ങള്‍ ലംഘിച്ചിരിക്കുകയാണെന്നും മനോഹര്‍ പറഞ്ഞു.
ഐ പി എല്ലില്‍ രഹസ്യമായി വച്ചിരിക്കേണ്ട പല വിവരങ്ങളും മോഡി ട്വിറ്ററിലൂടെയും മറ്റും പരസ്യപ്പെടുത്തിയത് .അനാവശ്യ വിവാദങ്ങളിലൂടെ ബിസിസിഐ യുടേയും ഐ പി എല്ലിന്റേയും പ്രതിഛായ തകര്‍ത്തത്് ,സാമ്പത്തിക ക്രമക്കേട് തുടങ്ങിയവയാണ് മോഡിക്കെതിരായ ആരോപണങ്ങള്‍.26ന് നടക്കുന്ന യോഗത്തില്‍ ഈ ആരോപണങ്ങള്‍ക്ക് മോഡി ഉത്തരം പറയേണ്ടി വരും.