| Tuesday, 18th November 2014, 8:38 pm

എന്‍. ശ്രീനിവാസനെ പിന്താങ്ങി ബി.സി.സി.ഐ, സുന്ദര്‍രാമനെതിരെ നടപടിയില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഐ.പി.എല്‍ വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട് എന്‍. ശ്രീനിവാസനെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞതോടെ ശ്രീനിവാസനെതിരെയുള്ള ആരോപണങ്ങള്‍ ചൊവ്വാഴ്ച്ച ചെന്നൈയില്‍ ചേര്‍ന്ന ഇന്ത്യന്‍ക്രിക്കറ്റ് യോഗം പിന്‍വലിച്ചു. അതേ സമയം ഐ.പി.എല്‍ മുന്‍ സി.ഇ.ഒ സുന്ദര്‍രാമനെതിരെയുള്ള നടപടിയില്ലെന്ന് കോടതി തീരുമാനിച്ചു.

സുന്ദര്‍ രാമന്‍ തന്റെ ഭാഗം സുപ്രീംകോടതിക്കുമുമ്പില്‍ വിശദീകരിക്കാന്‍ അനുവദിക്കണമെന്ന് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചതായി ബി.സി.സി.ഐ സെക്രട്ടറി സഞ്ജയ് പട്ടേല്‍ പറഞ്ഞു.

അതേസമയം പ്രസിഡന്റ് സ്ഥാനത്തേക്ക് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ എന്‍. ശ്രീനിവാസന്‍ മത്സരിക്കാന്‍ സാധ്യതയുള്ളതിനാല്‍ നവംബര്‍ ഇരുപതിന് നടക്കാനിരുന്ന ബോര്‍ഡിന്റെ വാര്‍ഷിക പൊതുയോഗം ഡിസംബര്‍ 17ലേക്ക് മാറ്റിവച്ചു.

2013ലെ ഐ.പി.എല്‍ മത്സരത്തിലുണ്ടായ വാതുവെപ്പ് കേസിലാണ് എന്‍. ശ്രീനിവാസന്‍, ഇദ്ദേഹത്തിന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പന്‍, രാജ് കുന്ദ്ര എന്നിവര്‍ക്കെതിരെ ആരോപണങ്ങളുയര്‍ന്നത്.എന്നാല്‍ എന്‍ ശ്രീനിവാസനും സുന്ദര്‍രാമനും വാതുവെപ്പില്‍ പങ്കില്ലെന്ന് സുപ്രീംകോടതി അന്വേഷണത്തിനു നിയോഗിച്ച മുദ്ഗല്‍ കമ്മിറ്റി കണ്ടെത്തിയിരുന്നു.

എന്നാല്‍ എന്‍. ശ്രീനിവാസനും മറ്റു ചില ഉദ്യോഗസ്ഥര്‍ക്കും പേര് പുറത്ത് വിട്ടിട്ടില്ലാത്ത ഒരു കളിക്കാരന്റെ ചട്ടവിരുദ്ധ നടപടികകളെ കുറിച്ച് അറിയാമായിരുന്നെന്നും എന്നിട്ടും നടപടികളൊന്നുമെടുത്തില്ലെന്നും കമ്മിറ്റി സുപ്രീംകോടതിയില്‍ പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more