| Saturday, 26th September 2026, 3:21 pm

ഈ ടീമിനെ തിരഞ്ഞെടുക്കാനുള്ള യഥാര്‍ത്ഥ കാരണം എന്താണെന്ന് എനിക്ക് അറിയില്ല; ഇന്ത്യയെക്കുറിച്ച് ബാസിത് അലി

ശ്രീരാഗ് പാറക്കല്‍

ജപ്പാനില്‍ നടക്കുന്ന 2026 ഏഷ്യന്‍ ഗെയിംസ് പോരാട്ടത്തിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യ അഫ്ഗാനിസ്ഥാനാണ് ഇന്ത്യയുടെ എതിരാളി. സെപ്റ്റംബര്‍ 28ന് നിഷാനിലെ കൊരോഗി സ്‌പോര്‍ട്‌സ് പാര്‍ക്കില്‍ ഇന്ത്യ അഫ്ഗാനിസ്ഥാനുമായി ഏറ്റുമുട്ടും.

മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ ഏഷ്യന്‍ ഗെയിം സ്‌ക്വാഡിനെക്കുറിച്ച് സംരാക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരം ബാസിത് അലി. ഇന്ത്യ പ്രഖ്യാപിച്ച ടീമിനെ കണ്ട് താന്‍ ഞെട്ടിപ്പോയെന്നും ഇന്ത്യ പൂര്‍ണ ശക്തിയുള്ള ടീമിനെയാണ് തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു. എന്തിനാണ് ഇന്ത്യ ഇത്ര ശക്തമായ ടീമിനെ കളിപ്പിക്കുന്നതും ഒരുപക്ഷെ ഒരു തരത്തിലുള്ള റിസ്‌കും എടുക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ലായിരിക്കാം എന്നും ബാസിത് അലി കൂട്ടിച്ചേര്‍ത്തു.

‘മൂന്നോ നാലോ താരങ്ങളെ മാറ്റിനിര്‍ത്തിയാല്‍ മിക്ക ടീമുകളും യുവതാരങ്ങളുമായാണ് ഏഷ്യന്‍ ഗെയിംസിന് എത്തിയിരിക്കുന്നത്. എന്നാല്‍ ഇന്ത്യ പൂര്‍ണ ശക്തിയുള്ള ടീമിനെയാണ് തെരഞ്ഞെടുത്തത്. എന്തിനാണ് ഇന്ത്യ ഇത്ര ശക്തമായ ടീമിനെ കളിപ്പിക്കുന്നത്? ഇന്ത്യ ഇപ്പോഴും വളരെ ശക്തമായ ടീമാണ്.

കഴിഞ്ഞ ഏഷ്യന്‍ ഗെയിംസിലും ഇന്ത്യ പരിചയസമ്പത്ത് കുറഞ്ഞ, ഒരുപാട് യുവതാരങ്ങളടങ്ങിയ ടീമിനെയാണ് അയച്ചത്. ഇത്തവണ ഏഷ്യന്‍ ഗെയിംസിനായി ഇന്ത്യ പ്രഖ്യാപിച്ച ടീമിനെ കണ്ട് ഞാന്‍ ഞെട്ടിപ്പോയി. ഈ ടീമിനെ തിരഞ്ഞെടുക്കാനുള്ള യഥാര്‍ത്ഥ കാരണം എന്താണെന്ന് എനിക്ക് അറിയില്ല. ഒരുപക്ഷേ ഒരു തരത്തിലുള്ള റിസ്‌കും എടുക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ലായിരിക്കാം,’ ബാസിത് അലി പറഞ്ഞു.

10 ടീമുകള്‍ സ്വര്‍ണമെഡലിനായി മത്സരിക്കുന്ന പുരുഷ വിഭാഗത്തില്‍ ഇന്ത്യ നേരിട്ട് തന്നെ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയിരുന്നു. ഇന്ത്യയ്ക്ക് പുറമെ പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ ടീമുകള്‍ക്ക് നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് നേരിട്ട് യോഗ്യത ലഭിച്ചിട്ടുണ്ട്.

ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി ജപ്പാനെതിരെ നടന്ന സുസുക്കി കപ്പില്‍ ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു. സനോ അന്താരാഷ്ട്ര ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ രണ്ട് റണ്‍സിനാിരുന്നു ഇന്ത്യയുടെ വിജയം.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ അഞ്ച് ഓവറില്‍ 33 റണ്‍സായിരുന്നു ഉയര്‍ത്തിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ജപ്പാന് നിശ്ചിത ഓവറില്‍ 30 റണ്‍സാണ് നേടാനായത്.

Content Highlight: Basit Ali Talking About Indian Squad For Asian Games

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more