| Wednesday, 13th May 2026, 8:14 pm

നസ്‌ലെനെ നീയൊക്കെ തീര്‍ന്നെടാ എന്ന് ഫോണ്‍ വിളിച്ച് പറഞ്ഞിരുന്നു, ഇപ്പോ ഹാഷിറും കൂടി എത്തി: ബേസില്‍ ജോസഫ്

അശ്വിന്‍ രാജേന്ദ്രന്‍

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ മലയാള സിനിമയ്ക്ക് പ്രതീക്ഷയേകിക്കൊണ്ട് ഒട്ടനവധി താരങ്ങളാണ് മോളിവുഡില്‍ പിറവിയെടുത്തത്. തണ്ണീര്‍ മത്തന്‍ ദിനങ്ങളിലൂടെ സിനിമയിലെത്തി പ്രേമലുവിലൂടെ ഗ്രാഫുയര്‍ത്തിയ നസ്‌ലെനും ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട് പടക്കളത്തിലൂടെയും എക്കോയിലൂടെയും സെന്‍സേഷനായി മാറിയ സന്ദീപ് പ്രദീപുമെല്ലാം വലിയ പ്രതീക്ഷകളാണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. അഭിനയിച്ച ആദ്യ ചിത്രം ഇന്‍ഡസ്ട്രി ഹിറ്റാക്കി മാറ്റിക്കൊണ്ട് വാഴ 2വിലൂടെ ഹാഷിറും ഇക്കൂട്ടത്തിലേക്ക് ടിക്കറ്റെടുത്തിരുന്നു.

എന്നാല്‍ ഇവര്‍ക്കെല്ലാം ഭീഷണിയായിക്കൊണ്ടാണ് അതിരടി എന്ന ചിത്രത്തിലെ സാംകുട്ടി എന്ന കഥാപാത്രമായി ബേസില്‍ ജോസഫിന്റെ പ്രത്യക്ഷപ്പെടല്‍. നാളെ (വ്യാഴം) റിലീസാവുന്ന ചിത്രത്തിലെ ഇതിനോടകം പുറത്തുവന്ന ട്രെയ്‌ലറിലെയും പാട്ടുകളിലെയും ബേസില്‍ ജോസഫിന്റെ ലുക്കാണ് ഇത്തരത്തിലൊരു ചര്‍ച്ചകളിലേക്ക് പ്രേക്ഷകരെ നയിച്ചത്. കഥാപാത്രത്തനായി ഭാരം കുറച്ച് കോളേജ് പയ്യന്‍ സ്റ്റൈലിലായിരുന്നു അതിരടിയുടെ ഇതിനോടകം പുറത്തുവന്ന രണ്ട് ഗാനങ്ങളില്‍ ബേസില്‍ പ്രത്യക്ഷപ്പെച്ചട്ടത്.

അതിരടിയില്‍ ബേസില്‍ ജോസഫ്‌. Photo: Saregama

ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിലും സിനിമാ ഗ്രൂപ്പുകളിലും നടക്കുന്ന ഇത്തരം ചര്‍ച്ചകളെക്കുറിച്ചുള്ള ചോദ്യത്തിന് ബേസില്‍ ജോസഫ് പറഞ്ഞ മറുപടിയാണ് പലരിലും ചിരിയുണര്‍ത്തുന്നത്. മഴവില്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നസ്‌ലെനെ വിളിച്ച് ഞാന്‍ നീയൊക്കെ തീര്‍ന്നെടാ എന്ന് പറഞ്ഞിരുന്നു. അങ്ങനെ പരസ്യമായ വെല്ലുവിളി തീര്‍ച്ചയായും ഉണ്ടായിരുന്നു. അവന്‍ വെല്ലുവിളി ഏറ്റെടുത്തിട്ടില്ലെങ്കിലും ചെറുതായിട്ട് പേടിച്ചിട്ടുണ്ട്. നസ്‌ലെന്‍, സന്ദീപ്, മാത്യൂസ്, ഇപ്പോ ദേ ഹാഷിര്‍. ഹാഷിര്‍ പുതിയ വെല്ലുവിളിയാണല്ലോ. ചിത്രം ചെയ്ത് കൊണ്ടിരുന്നപ്പോള്‍ അവനില്ലായിരുന്നു. പെട്ടെന്ന് ഇനിയിപ്പോ ഇവനുമുണ്ടല്ലോ എന്ന രീതിയിലേക്കെത്തി. ഞാനും നസ്‌ലെനും ഹാഷിറും എല്ലാം ഒരു കാറ്റഗറി ആയതുകൊണ്ട് ഇത് ഹെല്‍ത്തി ആയ ഒരു കോമ്പറ്റീഷനാണ്.

ടൊവിയൊക്കെ പേടിച്ച് ആ വഴിക്ക് പോയി. അവരൊന്നും എനിക്ക് ഒരു വെല്ലുവിളിയേ അല്ല. അവന്‍ ഇതില്‍ നാല്‍പ്പത് വയസുകാരനായിട്ടാണ് അഭിനയിക്കുന്നത്. ഇനിയങ്ങോട്ടുള്ള ചിത്രങ്ങളെല്ലാം അവന്‍ അങ്ങനെയായിരിക്കും ,’ ബേസില്‍ പറഞ്ഞു.

അതിരടി. Photo: IMDB

ബേസിലിന് പുറമെ അതിരടിയില്‍ ടൊവിനോ തോമസ്, റിയ ഷിബു, വിനീത് ശ്രീനിവാസന്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്. നവാഗതനായ അരുണ്‍ അനിരുദ്ധന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ബേസില്‍ ജോസഫും അനന്തു എസും ചേര്‍ന്നാണ്. ബേസിലിന്റെ ആദ്യനിര്‍മാണ സംരഭം കൂടിയായ അതിരടി സൂര്യയുടെ മാസ് ആക്ഷന്‍ ചിത്രം കറുപ്പിനൊപ്പം ക്ലാഷ് റിലീസായാണെത്തുന്നത്.

Content Highlight: Basil Joseph talks of he is being a competition to Naslen hashir and sandeep Pradeep

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more