| Wednesday, 6th May 2026, 10:44 pm

സഞ്ജുവിനെ അതിരടിയിൽ അഭിനയിപ്പിക്കണം എന്നായിരുന്നു എന്റെ പ്ലാൻ, എന്നാൽ അവൻ അത് റിജക്ട് ചെയ്‌തു: ബേസിൽ ജോസഫ്

നന്ദന എം.സി

മലയാളികളുടെ പ്രിയ ക്രിക്കറ്റ്താരം സഞ്ജു സാംസണും, നടനും സംവിധായകനുമായ ബേസിൽ ജോസഫും തമ്മിലുള്ള സൗഹൃദം എത്രമാത്രമാണെന്ന് ഓരോ മലയാളികൾക്കും അറിയാം.

വെറുമൊരു കായികതാരത്തിന്റെ വിജയം എന്നതിലുപരി സഞ്ജുവിന്റെ കരിയറിലെ ഏറ്റവും മോശം ഘട്ടങ്ങളിൽ അദ്ദേഹത്തോടൊപ്പം സഞ്ചരിച്ച ഒരു ഉറ്റ സുഹൃത്താണ് ബേസിനിൽ ജോസഫ്. ആ സൗഹൃദത്തിന്റെ അടുത്ത അധ്യായം സിനിമയിലേക്കും നീളുമോയെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ.

സഞ്ജു സാംസൺ, ബേസിൽ ജോസഫ്, Photo: YouTube/ Screengrab

എന്നാൽ ഇപ്പോഴിതാ തന്റെ പുതിയ ചിത്രമായ അതിരടിയിൽ അഭിനയിക്കാൻ സഞ്ജുവിനെ വിളിച്ചിരുന്നെന്നും അവൻ അത് റിജക്ട് ചെയ്‌തെന്നും പറയുകയാണ് ബേസിൽ. സിനിമയുടെ പ്രാരംഭ ഘട്ടത്തിൽ തന്നെ സഞ്ജുവിനായി ഒരു കഥാപാത്രം ഒരുക്കിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കഥ പറയുന്ന ഘട്ടത്തിൽ തന്നെ ആ കഥാപാത്രം സഞ്ജുവിനെ മുൻനിർത്തിയാണ് രൂപകൽപ്പന ചെയ്തതെന്നും ബേസിൽ പറഞ്ഞു.

ബേസിൽ ജോസഫ്,സഞ്ജു സാംസൺ, Photo: YouTube/ Screengrab

‘അതിരടിയിൽ അഭിനയിക്കുമോ എന്ന് ഞാൻ സഞ്ജു സാംസണോട് ചോദിച്ചിരുന്നു. എല്ലാവരോടും കഥപറഞ്ഞപ്പോൾ സഞ്ജുവിന്റെ ആ കഥാപാത്രമുണ്ടായിരുന്നു. ആ പ്ലാൻ മാറാനുള്ള കാരണം എന്താണെന്നു വെച്ചാൽ സഞ്ജുവിന്റെ പ്ലാനിൽ അതില്ലായിരുന്നു.

ഞാൻ അവനോട് ചോദിച്ചിരുന്നു പക്ഷെ അഭിനയിക്കുന്നില്ല എന്നായിരുന്നു അവന്റെ മറുപടി. സഞ്ജുവും വേറെ ഒരാൾകൂടി ഉണ്ടായിരുന്നു ആ ആളെ ഇപ്പോൾ പറയാൻ കഴിയില്ല,’ ബേസിൽ പറഞ്ഞു.

അതിരടി, Photo: YouTube/ Screengrab

അതിരടിയാണ് താരത്തിന്റേതായി തിയേറ്ററുകളിലെത്താനിരിക്കുന്ന ചിത്രം. ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ, ബേസിൽ ജോസഫ്, റിയ ഷിബു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ഈ ചിത്രം അനൗൺസ്മെന്റ് മുതൽ തന്നെ വലിയ ശ്രദ്ധ നേടിയിരുന്നു.

മൾട്ടി സ്റ്റാർ കാസ്റ്റുമായി എത്തുന്ന ‘അതിരടി’ ബേസിൽ ജോസഫ് ആദ്യമായി നിർമാതാവാകുന്ന ചിത്രമാണെന്ന പ്രത്യേകതയും ഉണ്ട്. പ്രഖ്യാപന സമയത്തുതന്നെ പ്രേക്ഷകരിൽ വലിയ പ്രതീക്ഷ സൃഷ്ടിച്ച ചിത്രം മെയ് 14ന് തിയേറ്ററുകളിലെത്തും.

Content Highlight: Basil Joseph says his plan was to cast Sanju Samson in the film

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more