| Monday, 19th January 2026, 2:18 pm

നഹാസിന്റെ ഷൂട്ടില്‍ ദുല്‍ഖര്‍ ഓക്കെയല്ല? ഐ ആം ഗെയിം റീഷൂട്ട് ചെയ്യുന്നുവെന്ന് റൂമര്‍, മറുപടിയുമായി ദുല്‍ഖര്‍ ആരാധകര്‍

അമര്‍നാഥ് എം.

സോഷ്യല്‍ മീഡിയ പേജുകളില്‍ കഴിഞ്ഞദിവസം നിറഞ്ഞുനിന്ന റൂമറാണ് സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച. മലയാളത്തില്‍ ഇനി പുറത്തിറങ്ങാനുള്ള ഒരു ബിഗ് ബജറ്റ് ചിത്രം റീഷൂട്ട് ചെയ്യുകയാണ് എന്ന് ചില ഫാന്‍പേജ് ഐ.ഡികള്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. പിന്നാലെ ഏതാണ് ആ സിനിമയെന്ന തരത്തില്‍ വലിയ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ അരങ്ങേറിയത്.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ഐ ആം ഗെയിമാണ് ആ സിനിമയെന്ന് അഭിപ്രായപ്പെട്ടുകൊണ്ട് ഒരുവിഭാഗം ആളുകള്‍ രംഗത്തെത്തി. നഹാസിന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ ഒട്ടും തൃപ്തനല്ലാത്തതുകൊണ്ടാണ് ചിത്രം റീഷൂട്ട് ചെയ്യേണ്ടി വരുന്നതെന്ന് ഇത്തരം പോസ്റ്റുകളില്‍ പറയപ്പെടുന്നുണ്ട്. ചിത്രത്തിന്റെ ബജറ്റ് ഇരട്ടിയായെന്നും പോസ്റ്റുകളുണ്ട്.

I’m game/ Dulquer salmaan X page

എന്നാല്‍ ഇത്തരം പോസ്റ്റുകളെ ആരും വിലക്കെടുത്തില്ലെന്ന് മാത്രമല്ല, പോസ്റ്റിട്ടവരുടെ ഹിസ്റ്ററിയും ചിലര്‍ കണ്ടുപിടിച്ചു. എഫ്.എഫ്.സി പോലുള്ള ഗ്രൂപ്പുകളില്‍ അംഗമായിട്ടുള്ള മോഹന്‍ലാല്‍ ആരാധകരെന്ന് സ്വയം വിശേഷിപ്പിക്കുന്നവരാണ് ഇതില്‍ പലരും. പോസ്റ്റുകള്‍ വൈറലായതോടെ ഇക്കൂട്ടര്‍ക്ക് മറുപടിയുമായി ദുല്‍ഖര്‍ ഫാന്‍സ് തന്നെ രംഗത്തെത്തി.

ഷൂട്ട് പോലും തീരാത്ത ഐ ആം ഗെയിം ഇനി എന്തിനാണ് റീഷൂട്ട് ചെയ്യുന്നതെന്നാണ് പ്രധാന ചോദ്യം. 180 ദിവസത്തെ ഷൂട്ടാണ് ആദ്യം പ്ലാന്‍ ചെയ്തതെന്നും അതില്‍ 140 ദിവസം ഇതിനോടകം പൂര്‍ത്തിയായെന്നും ഡി.ക്യൂ ഫാന്‍സ് വ്യക്തമാക്കി. പറഞ്ഞ സമയത്ത് ഷൂട്ട് പൂര്‍ത്തിയാക്കി ഓണത്തിന് തന്നെ ചിത്രം തിയേറ്ററിലെത്തിക്കുമെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.

മോഹന്‍ലാല്‍ ഫാന്‍സ് ഇപ്പോള്‍ തന്നെ ഐ ആം ഗെയിമിനെ പേടിക്കുന്നത് എന്തിനാണെന്നും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. റിലീസാകാത്ത സിനിമയെക്കുറിച്ച് അനാവശ്യമായ റൂമറുകള്‍ എന്തിനാണ് ഇങ്ങനെ പ്രചരിപ്പിക്കുന്നതെന്നും ചോദ്യമുണ്ട്. ഓണം റിലീസില്‍ വിജയിക്കാന്‍ സാധ്യത ഐ ആം ഗെയിം തന്നെയാണെന്നും ആരാധകര്‍ അവകാശപ്പെടുന്നു.

വന്‍ ബജറ്റിലൊരുങ്ങുന്ന ഐ ആം ഗെയിം അവസാനഘട്ട ഷൂട്ടിലാണ്. കൊച്ചി. ദുബായ്, ഹൈദരബാദ്, ചെന്നൈ എന്നിവിടങ്ങളിലായാണ് ചിത്രം പുരോഗമിക്കുന്നത്. ഐ ആം ഗെയിമിന്റെ യഥാര്‍ത്ഥ ഴോണര്‍ എന്താണെന്ന് ഇതുവരെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ഓഗസ്റ്റ് 20ന് റിലീസ് ചെയ്യാനുദ്ദേശിക്കുന്ന ചിത്രം ഇപ്പോള്‍ തന്നെ തിയേറ്റര്‍ ചാര്‍ട്ടിങ് ആരംഭിച്ചുകഴിഞ്ഞു.

ക്യാമറക്ക് മുന്നിലും പിന്നിലും വമ്പന്‍ താരനിരയാണ് ഐ ആം ഗെയിമില്‍ അണിനിരക്കുന്നത്. കതിര്‍, മിഷ്‌കിന്‍, ആന്റണി വര്‍ഗീസ് പെപ്പെ, സാന്‍ഡി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ജേക്‌സ് ബിജോയ്‌യാണ് ചിത്രത്തിന്റെ സംഗീതം. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസാണ് ഐ ആം ഗെയിം നിര്‍മിച്ചത്.

Content Highlight: Baseless rumors that I’m Game movie going to reshoot

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more