| Tuesday, 24th November 2026, 9:40 am

ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സയ്ക്ക് തിരിച്ചടി; സൂപ്പര്‍ താരം പുറത്ത്!

ശ്രീരാഗ് പാറക്കല്‍

ചാമ്പ്യന്‍സ് ലീഗില്‍ സബാഹിനെതിരായ മത്സരത്തില്‍ ബാഴ്‌സലോണയ്ക്ക് തിരിച്ചടി. സൂപ്പര്‍ താരം ലാമിന്‍ യമാലിന് പരിക്ക് മൂലം നാളെ (ബുധന്‍) നടക്കുന്ന മത്സരം നഷ്ടമാകുമെന്ന് ക്ലബ്ബ് പ്രസ്താവനയില്‍ അറിയിച്ചു. വലത് കണങ്കാലിന് വേദന അനുഭവപ്പെടുന്നതിനാല്‍ മുന്‍ കരുതലായാണ് താരത്തെ മത്സരത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയത്.

മാത്രല്ല ഡിപോര്‍ട്ടീവോയ്‌ക്കെതിരായ വരും മത്സരത്തില്‍ താരം കളത്തിറങ്ങുമോ എന്ന് വ്യക്തമല്ല. സബാഹിനെതിരായ മത്സരത്തിന് മുമ്പ് യമാലിനോട് ചോദിച്ചാണ് ക്ലബ്ബ് തീരുമാനമെടുത്തത്.

‘ടീമിന്റെ മുന്‍നിര കളിക്കാരനായ ലാമിന്‍ യമലിന് വലതു കണങ്കാലില്‍ നേരിയ അസ്വസ്ഥത അനുഭവപ്പെടുന്നുണ്ട്. മുന്‍കരുതല്‍ എന്ന നിലയില്‍, സബാഹിനെതിരായ മത്സരം അദ്ദേഹത്തിന് നഷ്ടമാകും, അടുത്ത ഞായറാഴ്ച ഡിപോര്‍ട്ടീവോയ്ക്കെതിരായ മത്സരത്തിന് അദ്ദേഹം ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു,’ ക്ലബ്ബ് പറഞ്ഞു.ലാമിന്‍ യമാല്‍

ഞായറാഴ്ച ക്യാമ്പ് നൗവില്‍ വില്ലാറിയലിനെതിരായ മത്സരത്തിന് മുള്ള വാം-അപ്പില്‍ തന്നെ യമാലിന് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി ക്ലബ്ബ് വ്യക്തമാക്കി. തുടര്‍ന്ന് താരത്തിന് ചികിത്സയും നല്‍കിയിരുന്നു. ശേഷം താരം കളത്തിലിങ്ങി 90 മിനിട്ട് നേരം കളിക്കുകയും ചെയ്തു. മത്സരത്തില്‍ 3-2 ന് ബാഴ്‌സ വിജയിച്ചിരുന്നെങ്കിലും യമാലിന് ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല.

മത്സരത്തില്‍ ഏഴ് മിനിട്ടിനുള്ളില്‍ ബാഴ്സലോണ രണ്ട് ഗോളുകള്‍ക്ക് പിന്നിലായിരുന്നു, ആദ്യ പകുതിയില്‍ യമലിന് ഒരു പെനാല്‍റ്റി നഷ്ടമായി. എന്നിരുന്നാലും, രണ്ടാം പകുതിയില്‍ കറ്റാലന്‍ പട അവിശ്വസനീയമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. ഫെര്‍മിന്‍ ലോപ്പസിന്റെ ഇരട്ട ഗോളാണ് ബാഴ്‌സയുടെ വിജയത്തില്‍ നിര്‍ണായകമായത്.

നിലവില്‍ പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനത്താണ് ബാഴ്‌സ. നാല് മത്സരത്തില്‍ നിന്ന് മൂന്ന് വിജയവും ഒരു തോല്‍വിയുമാണ് ബാഴ്‌സയ്ക്കുള്ളത്. ഒമ്പത് പോയിന്റാണ് ക്ലബ്ബ് നേടിയത്. ഒന്നാം സ്ഥാനത്ത് പി.എസ്.ജിയാണ് ഉള്ളത്. കളിച്ച നാല് മത്സരവും പി.എസ്.ജി വിജയിച്ചിരുന്നു. രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡും ആദ്യ നാല് മത്സരത്തില്‍ വിജയം സ്വന്തമാക്കി 12 പോയിന്റ് നേടി.

Content Highlight: Barcelona superstar Lamine Yamal will not play in the match against Sabah

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more