| Saturday, 8th August 2026, 2:26 pm

45 മിനിട്ട്, മൂന്ന് ടീം, ഒറ്റ കിരീടം; 2002ന് ശേഷം ത്രികോണ പോരിനൊരുങ്ങി ബാഴ്‌സ

സുദേവ് എ

ലോകകപ്പ് ആവേശങ്ങള്‍ കെട്ടടങ്ങിയതോടെ ക്ലബ്ബ് ഫുട്ബോള്‍ പോരാട്ടങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഈ മാസം പകുതിയോടെ വീണ്ടും ക്ലബ്ബ് ഫുട്ബോള്‍ ആവേശം തിരിച്ചെത്തും. ലാ ലീഗ പുതിയ സീസണ് ഓഗസ്റ്റ് 15നാണ് തുടക്കമാവുന്നത്.

തുടര്‍ച്ചയായ രണ്ട് തവണ ലാ ലിഗ കിരീടം സ്വന്തമാക്കിയ ബാഴ്സലോണ ഹാട്രിക് കിരീടം ലക്ഷ്യമിട്ടായിരിക്കും ഇത്തവണ കളത്തിലിറങ്ങുക. പുതിയ സീസണ് മുന്നോടിയായി ബാഴ്‌സ ഇന്ന് മറ്റൊരു ടൂര്‍ണമെന്റില്‍ പങ്കെടുക്കും.

മൂന്ന് ടീമുകള്‍ മാത്രം കളിക്കുന്ന ട്രെയാന്‍കുലര്‍ ടൂര്‍ണമെന്റ് കളിക്കാനാണ് ബാഴ്‌സ തയ്യാറെടുക്കുന്നത്. ഫ്രിയുലി വെനീസിയ ഗിയൂലിയ കപ്പ് എന്ന ടൂര്‍ണമെന്റാണ് ബാഴ്‌സ കളിക്കാനൊരുങ്ങുന്നത്. ട്രെയാന്‍കുലര്‍ ടൂര്‍ണമെന്റ് മുമ്പ് നടന്നിട്ടുണ്ടെങ്കിലും ഫ്രിയുലി വെനീസിയ ഗിയൂലിയ ടൂര്‍ണമെന്റിന്റെ ഉല്‍ഘാടന പതിപ്പായിരിക്കും ഈ വര്‍ഷം നടക്കുക.

നോട്ടിങ്ഹാം ഫോറസ്റ്റ്

ഉദിനീസ് കാല്‍സിയോ

ബാഴ്‌സയ്‌ക്കൊപ്പം ഇംഗ്ലീഷ് ക്ലബ്ബ് നോട്ടിങ്ഹാം ഫോറസ്റ്റ്, ഇറ്റാലിയന്‍ ടീം ഉദിനീസ് കാല്‍സിയോ എന്നീ ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നത്. മൂന്ന് ടീമുകള്‍ക്കും രണ്ട് മത്സരങ്ങള്‍ വീതമാണുള്ളത്. സാധാരണ പോലെ 90 മിനിട്ട് ആയിരിക്കില്ല ഓരോ മത്സരത്തിന്റെയും ദൈര്‍ഘ്യം. 45 മിനിട്ട് മാത്രമായിരിക്കും മത്സരം ഉണ്ടായിരിക്കും.

45 മിനിട്ടിനുള്ളില്‍ വിജയിക്കുന്ന ടീമിന് മൂന്ന് പോയിന്റ് ലഭിക്കും. പെനാല്‍റ്റിയിലൂടെ വിജയിക്കുന്ന ടീമിന് രണ്ട് പോയിന്റും ലഭിക്കും. എന്നാല്‍ പെനാല്‍റ്റിയില്‍ പരാജയപ്പെടുന്ന ടീമിന് ഒരു പോയിന്റും ലഭിക്കും. 45 മിനിട്ടിനുള്ളില്‍ പരാജയപ്പെടുന്ന ടീമിന് പോയിന്റൊന്നും ലഭിക്കില്ല. അവസാനം ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ടീം ചാമ്പ്യന്മാരാവും.

ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ഉദിനീസ്-നോട്ടിങ്ഹാം ടീമുകള്‍ ഏറ്റുമുട്ടും. പിന്നീട് ബാഴ്‌സ ഉദിനീസിനേയും നോട്ടിങ്ഹാമിനെയും നേരിടും. നീണ്ട 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബാഴ്‌സലോണ ഒരു ട്രെയാന്‍കുലര്‍ ടൂര്‍ണമെന്റിന്റെ ഭാഗമാവുന്നത്.

ഇതിനു മുമ്പ് കറ്റാലന്മാര്‍ 2002ലാണ് ട്രെയാന്‍കുലര്‍ ടൂര്‍ണമെന്റ് കളിച്ചത്. ഇറ്റാലിയന്‍ ക്ലബ്ബ് പാര്‍മയേയും ഡച്ച് ടീം അജാക്‌സിനെയും ആയിരുന്നു ബാഴ്‌സ അന്ന് നേരിട്ടത്. 2002ല്‍ ഒരു ദിവസമായിരുന്നില്ല ഈ ടൂര്‍ണമെന്റ് നടന്നത്. വ്യത്യസ്ത ദിവസങ്ങളിലായിരുന്നു. ആദ്യ മത്സരത്തില്‍ പാര്‍മയെ 4-2ന് പരാജയപ്പെടുത്തിയ ബാഴ്‌സ രണ്ടാം മത്സരത്തില്‍ ഡച്ച് ക്ലബ്ബിനോട് പരാജയപ്പെടുകയും ചെയ്തു.

ബാഴ്സലോണ

2001ല്‍ നടന്ന ട്രെയാന്‍കുലര്‍ ടൂര്‍ണമെന്റില്‍ എസ്പാനിയോളിനെയും റയല്‍ സോസിഡാഡിനെയും ബാഴ്‌സലോണ നേരിട്ടു, അന്ന് ചാമ്പ്യന്മാരായത് ബാഴ്സയായിരുന്നു. റയല്‍ സോസിഡാഡിനെതിരെ സമനിലയില്‍ കുടുങ്ങിയ ബാഴ്‌സ എസ്പാനിയോളിനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയാണ് ചാമ്പ്യന്മാരായത്.

ബാഴ്‌സയുടെ ആദ്യ ട്രെയാന്‍കുലര്‍ ടൂര്‍ണമെന്റ് 1947ലായിരുന്നു. പ്രഥമ ടൂര്‍ണമെന്റില്‍ ചാമ്പ്യന്മാരാവാന്‍ സ്പാനിഷ് വമ്പന്‍മാര്‍ക്ക് സാധിച്ചു. ആദ്യ മത്സരത്തില്‍ മല്ലോര്‍ക്കയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കും രണ്ടാം മത്സരത്തില്‍ അത്‌ലറ്റികോ മാഡ്രിഡിനെ എതിരില്ലാത്ത ആറ് ഗോളുകള്‍ക്കും തകര്‍ത്താണ് ബാഴ്‌സ ടൂര്‍ണമെന്റ് വിജയിച്ചത്.

Content Highlight: Barcelona set to play triangular tournament before new lal liga season

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more