| Friday, 11th September 2026, 10:46 am

അദ്ദേഹത്തിന്റെ നിലവാരത്തിലേക്ക് മറ്റൊരു താരവും എത്തുന്നത് ഞാന്‍ ഒരിക്കലും കാണ്ടിട്ടില്ല; ഇതിഹാസത്തെക്കുറിച്ച് ഫ്രെങ്കി ഡി ജോങ്

ശ്രീരാഗ് പാറക്കല്‍

ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും മികച്ച താരം ആരാണെന്ന ചോദ്യത്തിന് ബാഴ്സലോണയുടെ ഡച്ച് മിഡ്ഫീല്‍ഡര്‍ ഫ്രെങ്കി ഡി ജോങ് പറഞ്ഞ അഭിപ്രായം വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. സൂപ്പര്‍ താരം റൊണാള്‍ഡോയെ മറികടന്നുകൊണ്ട് ഇതിഹാസതാരം മെസിയെയായിരുന്നു ഡി ജോങ് ഏറ്റവും മികച്ച താരമായി തെരഞ്ഞെടുത്തത്.

മെസി ഏറ്റവും മികച്ച താരമാണെന്നും പ്രതിഭയുടെ കാര്യത്തില്‍ മെസിയുടെ അടുത്തെത്താന്‍ മറ്റൊരു താരത്തിനും സാധിക്കില്ലെന്നുമാണ് ഡി ജോങ് പറഞ്ഞത്. ബാഴ്സ യൂണിവേഴ്സലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഡി ജോങ് അര്‍ജന്റൈന്‍ ഇതിഹാസത്തെ കുറിച്ച് സംസാരിച്ചത്.

മെസി

‘അവന്‍ എപ്പൊഴും എന്റെ പ്രിയപ്പെട്ട താരമാണ്. കുട്ടിക്കാലത്ത് ഞാന്‍ മെസിയുടെ എല്ലാ മത്സരങ്ങളും കണ്ടിരുന്നു. കാരണം അദ്ദേഹത്തിന്റെ പ്രകടനം അത്രയും മികവുള്ളതാണ്. അതില്‍ ആര്‍ക്കും ഒരു സംശയവുമില്ല. എന്നെ സംബന്ധിച്ചിടത്തോളം മെസിയുടെ നിലവാരത്തിലേക്ക് മറ്റൊരു താരവും എത്തുന്നത് ഞാന്‍ ഒരിക്കലും കാണ്ടിട്ടില്ല’, ഡി ജോങ് പറഞ്ഞു.

ഫുട്‌ബോള്‍ ലോകത്ത് അവിസ്മരണീയമായ കരിയര്‍ സൃഷ്ടിച്ച അര്‍ജന്റൈന്‍ ക്യാപ്റ്റന്‍ മെസി അടുത്തിടെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത് ഏവരെയും ഞെട്ടിച്ചിരുന്നു. നിലവില്‍ ക്ലബ്ബ് ഫുട്‌ബോളിലാണ് മെസിയുടെ പടയോട്ടം. മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്ക് വേണ്ടിയാണ് മെസി നിലവില്‍ കളിക്കുന്നത്.

മെസി

ബാഴ്സയില്‍ കളിച്ചാണ് മെസി ഒരു ഇതിഹാസമായി മാറിയത്. സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയില്‍ ഒരു അവിസ്മരണീയമായ ഫുട്ബോള്‍ കരിയര്‍ സൃഷ്ടിച്ചെടുത്ത മെസി പിന്നീട് ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്‌ന് വേണ്ടിയും പന്തുതട്ടി.

ബാഴ്സലോണക്കായി നീണ്ട 17 വര്‍ഷക്കാലത്തെ ഫുട്ബോള്‍ യാത്രയാണ് മെസി നടത്തിയത്. ബാഴ്സലോണക്കായി 778 മത്സരങ്ങളില്‍ ബൂട്ട്കെട്ടിയ മെസി 672 ഗോളുകളാണ് അടിച്ചുകൂട്ടിയത്. കറ്റാലന്‍മാര്‍ക്കൊപ്പം നീണ്ട വര്‍ഷത്തെ ഫുട്ബോള്‍ ഒരു പിടി കിരീടനേട്ടങ്ങളിലും പങ്കാളിയാവാന്‍ മെസിക്ക് സാധിച്ചിട്ടുണ്ട്. 10 ലാ ലിഗ, നാല് ചാമ്പ്യന്‍സ് ലീഗ് തുടങ്ങി മറ്റനവധി ട്രോഫികള്‍ മെസി ബാഴ്സയില്‍ പന്തുതട്ടി നേടിയിട്ടുണ്ട്.

Content Highlight: Barca Player Frenkie De Jong Praises Legend Lionel Messi

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more