സിനിമാ റിവ്യൂവര്‍മാര്‍ക്കിടയില്‍ പലരുടെയും ശ്രദ്ധ നേടിയ വ്യക്തിയാണ് ഭരദ്വാജ് രംഗന്‍. റിവ്യൂവേഴ്‌സിനിടയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ ഭരദ്വാജ് രംഗന്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമാകാറുണ്ട്. ചില സിനിമകളെയും സിനിമാക്കാരെയും ഭരദ്വാജ് സമീപിക്കുന്ന രീതി വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്.
കഴിഞ്ഞദിവസം ടൊവിനോ തോമസുമായി ഭരദ്വാജ് നടത്തിയ അഭിമുഖം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. അഭിമുഖത്തിനിടെ ലോകത്ത് ഇപ്പോള്‍ നടക്കുന്ന പല സംഭവങ്ങളും തന്നെ അസ്വസ്ഥനാക്കുന്നുണ്ടെന്ന് ടൊവിനോ പറഞ്ഞിരുന്നു. മറ്റൊരു രാജ്യത്ത് യുദ്ധവും എപ്സ്റ്റീന്‍ ഫയല്‍സ് പോലുള്ള പ്രശ്‌നങ്ങളും തന്നെ ബാധിക്കുന്നുണ്ടെന്നായിരുന്നു ടൊവിനോ പറഞ്ഞത്.
‘സിനിമക്ക് അപ്പുറം എന്റെ ചുറ്റിലും നടക്കുന്ന കാര്യങ്ങളില്‍ ഞാന്‍ പലപ്പോഴും ശ്രദ്ധ നല്‍കാറുണ്ട്. അതില്‍ പല കാര്യങ്ങളും എന്നെ ബാധിക്കുകയും ചെയ്യും. ലോകത്തിന്റെ ഏതെങ്കിലുമൊരു കോണില്‍ നടക്കുന്ന കാര്യമാണെങ്കിലും അത് എന്നെയും അഫക്ട് ചെയ്യാറുണ്ട്. ഇപ്പോള്‍ മറ്റൊരു രാജ്യത്ത് യുദ്ധം നടക്കുന്നു. അതുപോലെ എപ്സ്റ്റീന്‍ ഫയല്‍സ് വിഷയം. അതെല്ലാം മനുഷ്യനെന്ന നിലയില്‍ എന്നെ വല്ലാതെ ബാധിക്കുന്ന കാര്യങ്ങളാണ്,’ ടൊവിനോ പറഞ്ഞു.
ടൊവിനോ Photo: Screen grab/ Galatta Plus
എന്നാല്‍ ടൊവിനോയുടെ ഈ വാക്കുകളെ നിസ്സാരവത്കരിച്ചുകൊണ്ടായിരുന്നു ഭരദ്വാജ് രംഗന്റെ മറുപടി. ‘എപ്സ്റ്റീന്‍ ഫയല്‍സില്‍ താങ്കളുടെ പേരുണ്ടോ, അതുകൊണ്ടാണോ ആ വിഷയം നിങ്ങളെ ബാധിക്കുന്നത്’ എന്നായിരുന്നു രംഗന്റെ ചോദ്യം. അങ്ങേയറ്റം മോശം ചോദ്യത്തിന് സംയമനത്തോടെ ‘നോ’ എന്ന് ടൊവിനോ മറുപടി നല്‍കി.
എന്നാല്‍ ഭരദ്വാജ് രംഗനെ തലങ്ങും വിലങ്ങും വിമര്‍ശിക്കുകയാണ് സോഷ്യല്‍ മീഡിയ. വെറും ചീപ്പ് പെരുമാറ്റമെന്നാണ് ഈ ചോദ്യത്തിന് ലഭിക്കുന്ന പ്രതികരണം. എലീറ്റ് ക്ലാസ് ബുദ്ധിജീവിയെന്ന് സ്വയം നടിക്കുന്നയാളാണ് ഭരദ്വാജ് രംഗനെന്നും അയാളുടെ ഉള്ളില്‍ സഹജീവിസ്‌നേഹമൊന്നും ഇല്ലെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.
ബേസില്‍, ടൊവിനോ Photo: Screen grab/ Galatta Plus
ഇന്‍സെന്‍സിറ്റീവായ ചോദ്യമാണ് ഇതെന്നും അടുത്തിടെ കണ്ട ഏറ്റവും മോശം ഇന്റര്‍വ്യൂ ഇതാണെന്നും ചിലര്‍ കമന്റുകള്‍ പങ്കുവെച്ചു. ഭരദ്വാജ് രംഗന്റെ ചോദ്യം കേട്ടയുടനെ ചിരിച്ച ബേസിലിനെയും ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. സ്ഥലകാലബോധമില്ലാതെ ആര് എന്ത് പറഞ്ഞാലും ചിരിക്കുന്നയാളാണ് ബേസിലെന്നാണ് പ്രധാന വിമര്‍ശനം.
Content Highlight: Baradwaj Rangan getting criticisms after his interview with Tovino Thomas
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ