| Friday, 14th February 2025, 4:40 pm

ചാലക്കുടിയില്‍ പട്ടാപ്പകല്‍ ബാങ്ക് കൊള്ള

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചാലക്കുടി: തൃശൂര്‍ പോട്ടയില്‍ പട്ടാപ്പകല്‍ ബാങ്ക് കൊള്ളയടിച്ചു. പോട്ടയിലെ ഫെഡറല്‍ ബാങ്ക് ശാഖയിലാണ് സംഭവം.

സംഭവം നടക്കുമ്പോള്‍ വനിതാ ജീവനക്കാരടക്കം എട്ട് പേരായിരുന്നു ബാങ്കിലുണ്ടായിരുന്നത്. ഹെല്‍മറ്റ് ധരിച്ചതെത്തിയ അക്രമിയാണ് ബാങ്ക് കൊള്ളയടിച്ചത്.

കത്തി കാട്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തി കൗണ്ടറിന്റെ ഗ്ലാസ് തല്ലി തകര്‍ത്തതിന് ശേഷം കൃത്യം നടത്തുകയായിരുന്നു. 15 ലക്ഷം രൂപയോളം നഷ്ടപ്പെട്ടതായാണ് വിവരം.

ഉച്ചയോട് കൂടിയാണ് സംഭവം നടന്നത്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ
ഇവ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

തൃശ്ശൂര്‍ ഭാഗത്തേക്കാണ് അക്രമി കടന്നിട്ടുള്ളതെന്നും അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Content Highlight: Bank robbery in Chalakudy in broad daylight

We use cookies to give you the best possible experience. Learn more