| Wednesday, 9th September 2026, 9:27 am

യു.എ.ഇ പുറത്ത്; ഏഷ്യാ കപ്പ് സെമിയില്‍ ഇന്ത്യയെ നേരിടാന്‍ ബംഗ്ലാദേശ്

ശ്രീരാഗ് പാറക്കല്‍

വനിതാ ഏഷ്യാ കപ്പില്‍ യു.എ.ഇയെ പരാജയപ്പെടുത്തി ബംഗ്ലാദേശ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 34 റണ്‍സിനാണ് ബംഗ്ലാദേശ് വിജയം സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സാണ് നേടിയത്.

മറുപടി ബാറ്റിങ്ങില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 69 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു യു.എ.ഇ. ഇതോടെ സെമി ഫൈനലിലേക്ക് ചേക്കേറാനും ബംഗ്ലാദേശിന് സാധിച്ചിരിക്കുകയാണ്. നാളെ (സെപ്റ്റംബര്‍ 10) നടക്കുന്ന സെമി ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരെയാണ് ബംഗ്ലാദേശ് സെമി കളിക്കുന്നത്.

മത്സരത്തില്‍ ബംഗ്ലാദേശിന് വേണ്ടി ഷര്‍മിന്‍ അക്തറാണ് മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്തത്. 31 പന്തില്‍ മൂന്ന് ഫോര്‍ ഉള്‍പ്പെടെ 38 റണ്‍സാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താന്‍ 28 പന്തില്‍ 23 റണ്‍സും നേടിയ പിടിച്ചുനിന്നു. നഹിദ അക്തറും ജുവൈറിയ ഫെര്‍ദൗസും 16 റണ്‍സ് വീതം നേടി.

യു.ഇ.യ്ക്ക് വേണ്ടി മികച്ച ബൗളിങ് പ്രകടനം നടത്തിയത് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. ഇന്ദുജ നന്ദകുമാര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ അര്‍ച്ചര സുപ്രിയ, ജനനി തിരുകുമാരന്‍ എന്നിവര്‍ ഓരോ വിക്കറ്റും യു.എ.ഇയ്ക്ക് വേണ്ടി നേടി.

അതേസമയം ബാറ്റിങ്ങില്‍ തിളങ്ങാന്‍ യു.എ.ഇ താരങ്ങള്‍ക്ക് സാധിച്ചില്ല. 19 പന്തില്‍ 18 റണ്‍സ് നേടിയ മധ്യനിര ബാറ്റര്‍ ഹീന ഹൊച്ചദാനി ടീമിന് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടി. 24 പന്തില്‍ 11 റണ്‍സ് നേടിയ തീര്‍ത്ത സതീഷാണ് രണ്ടാം ടോപ് സ്‌കോറര്‍. മറ്റാര്‍ക്കും രണ്ടക്കം കാണാന്‍ സാധിച്ചില്ല.

Content Highlight: Bangladesh On Semi Final In 2026 Women’s Asia Cup

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more