| Sunday, 22nd January 2017, 7:22 pm

കാമുകിയുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്തതിന് ബംഗ്ലാദേശ് ക്രിക്കറ്റ് താരത്തെ അറസ്റ്റ് ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

രണ്ടാഴ്ച മുമ്പാണ് കാമുകി അറാഫതിനെതിരെ പരാതി നല്‍കിയിരുന്നത്. ഇതേ തുടര്‍ന്ന് ധാക്കയ്ക്കടുത്തുള്ള അമീന്‍ ബസാറിലെ സണ്ണിയുടെ വീട്ടില്‍ പൊലീസ് റെയിഡ് നടത്തിയിരുന്നു. ഫേക്ക് അക്കൗണ്ട് വഴിയാണ് അറാഫത് ഫോട്ടോ അപ്‌ലോഡ് ചെയ്തതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.

ധാക്ക:  കാമുകിയുടെ സ്വകാര്യ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്തതിന് ബംഗ്ലാദേശ് സ്പിന്നര്‍ അറാഫത് സണ്ണിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാമുകിയുടെ പരാതിയെ തുടര്‍ന്ന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി ആക്ട് പ്രകാരമാണ് അറസ്റ്റ്.

രണ്ടാഴ്ച മുമ്പാണ് കാമുകി അറാഫതിനെതിരെ പരാതി നല്‍കിയിരുന്നത്. ഇതേ തുടര്‍ന്ന് ധാക്കയ്ക്കടുത്തുള്ള അമീന്‍ ബസാറിലെ സണ്ണിയുടെ വീട്ടില്‍ പൊലീസ് റെയിഡ് നടത്തിയിരുന്നു. ഫേക്ക് അക്കൗണ്ട് വഴിയാണ് അറാഫത് ഫോട്ടോ അപ്‌ലോഡ് ചെയ്തതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.

ചോദ്യം ചെയ്യുന്നതിനായി അറാഫതിനെ അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന് കോടതിയില്‍ ആവശ്യപ്പെടുമെന്ന് പൊലീസ് പറഞ്ഞു.

കുറ്റം തെളിയിക്കപ്പെട്ടാല്‍ 17 വര്‍ഷം വരെ തടവും 126340 ഡോളറും ശിക്ഷയായി അറാഫതിന് ലഭിക്കും.

16 ഏകദിനങ്ങളില്‍ നിന്ന് 24 വിക്കറ്റുകളും 10 ട്വന്റി20 മത്സരങ്ങളില്‍ നിന്നായി 12 വിക്കറ്റുകളും വീഴ്ത്തിയിട്ടുള്ള അറാഫത് സംശയകരമായ ആക്ഷന്റെ പേരില്‍ സസ്‌പെന്‍ഷനിലാണ്.

വിവിധ കേസുകളിലായി അറസ്റ്റ് ചെയ്യപ്പെടുന്ന മൂന്നാമത്തെ ബംഗ്ലാദേശ് താരമാണ് അറാഫത്. നേരത്തെ റൂബല്‍ ഹുസൈന്‍,  ശഹാദത്ത് ഹുസൈന്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more