| Thursday, 17th September 2015, 4:59 pm

അഭയാര്‍ത്ഥികളെ ആക്രമിച്ച ഹംഗറിയുടെ നടപടി ക്രൂരം; ബാന്‍ കി മൂണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്


ന്യൂയോര്‍ക്ക്: തങ്ങളുടെ രാജ്യത്തേക്ക് കടക്കാന്‍ ശ്രമിച്ച അഭയാര്‍ത്ഥികളെ ടിയര്‍ ഗ്യാസും ജലപീരങ്കിയുമുപയോഗിച്ച് ഭയപ്പെടുത്താന്‍ ശ്രമിച്ച ഹംഗറിയുടെ നടപടി ഞെട്ടിക്കുന്നതാണെന്ന് യു.എന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍. ഇത് ക്രൂരമാണെന്നും അംഗീകരിക്കാന്‍ ഒരിക്കലും കഴിയാത്തതാണെന്നും അദ്ദേഹം പറഞ്ഞു. പോലീസിനെ ഉപയോഗിച്ചും അതിര്‍ത്തിയിലെ വേലികള്‍ ബലപ്പെടുത്തിയും ഹംഗറി അഭയാര്‍ത്ഥികളെ തടയുകയും ചെയ്തിരുന്നു. ഹംഗേറിയന്‍ പോലീസിന്റെ ആക്രമണത്തില്‍ നിരവധി അഭയാര്‍ത്ഥികള്‍ക്കു പരിക്കുമേറ്റു.

അതേസമയം രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഭയാര്‍ത്ഥികള്‍ തങ്ങളുടെ ഇരുപതോളം പോലീസുകാരെ പരിക്കേല്‍പ്പിച്ചു എന്നാണ് ആക്രമണത്തിന് ഹംഗറി നല്‍കുന്ന വിശദീകരണം. അഭയാര്‍ത്ഥികള്‍ കുട്ടികളെ മനുഷ്യകവചമായി ഉപയോഗിച്ചിരുന്നു എന്നും ഇവര്‍ ആരോപിച്ചു. അതിര്‍ത്തി കടന്നെത്തിയവരെ വിചാരണ ചെയ്യാനും ഒരുങ്ങുകയാണ് ഹംഗറി.

ഹംഗറി തടഞ്ഞ അഭയാര്‍ത്ഥികള്‍ ഇപ്പോള്‍ ക്രൊയേഷ്യ വഴിയാണ് യൂറോപ്പിലേക്ക് കടക്കുന്നത്. ഇവര്‍ക്കായി യു.എന്‍ സഹകരണത്തോടെ വാഹനങ്ങളും ഏര്‍പ്പാടാക്കി നല്‍കുന്നുണ്ട് ക്രൊയേഷ്യ. ചിലര്‍ ജര്‍മ്മനിയിലേക്കും എത്തുന്നുണ്ട്.

We use cookies to give you the best possible experience. Learn more