[share]
[] തിരുനനന്തപുരം: മോഹന്‍ലാല്‍ നായകനായി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം “മിസ്‌ററര്‍ ഫ്രോഡ്” എന്ന സിനിമ പ്രദര്‍ശപ്പിക്കാനാവില്ലെന്ന് തിയ്യറ്റര്‍ ഉടമകള്‍.
ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന് ബി. ഉണ്ണികൃഷ്ണനുമായുള്ള അഭിപ്രായ ഭിന്നതയെതുടര്‍ന്നാണ് സിനിമ പ്രദരശിപ്പിക്കേണ്ടെന്ന തീരുമാനം. ഫിലിം എക്‌സ്ബിറ്റേഴ്‌സ് ഫെഡറേഷന്റെ സംസ്ഥാന ഓഫീസ് ഉദ്ഘാടനത്തില്‍ നിന്നും സിനിമാ രംഗത്തെ പല പ്രമുഖരും വിട്ടുനിന്നിരുന്നു. ഇതിനു പിറകില്‍ ഫെഫ്ക ജനറല്‍ സെക്രട്ടറിയായ ബി. ഉണ്ണികൃഷ്ണന്‍ പ്രവര്‍ത്തിച്ചതായണ് സംഘടനയുടെ വിലയിരുത്തല്‍.
ഈ പ്രശ്‌നത്തിന് പരിഹാരം കാണാതെ ഉണ്ണികൃഷ്ണന്റെ സിനിമകള്‍ പ്രദര്‍ശിപ്പിക്കേണ്ടെന്നാണ് ഇവരുടെ തീരുമാനം.
അടുത്ത മാസം എട്ടിന് പുറത്തിറങ്ങാനിരിക്കുകയായിരുന്നു ഈ സിനിമ. 2014ലെ മോഹന്‍ലാലിന്റെ ആദ്യ സിനിമയായതിനാല്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു ആരാധകര്‍.
വിഷയത്തോട് പ്രതികരിക്കാന്‍ ബി. ഉണ്ണികൃഷ്ണന്‍ തയ്യാറായിട്ടില്ല.