| Monday, 16th November 2026, 11:42 am

മാനവീയം വീഥിയിലെ വിലക്ക്; നഗരസഭ സെക്രട്ടറിയുടെ ചേംബറിൽ കയറി പ്രതിഷേധം; പ്രവർത്തകരെ വലിച്ച് നീക്കി പൊലീസ്

ശ്രീലക്ഷ്മി എ.വി.

തിരുവനന്തപുരം: മാനവീയം വീഥിയിലെ പരിപാടിക്ക് അനുമതി നിഷേധിച്ചതിൽ പ്രതിഷേധം ശക്തം. കോർപറേഷൻ സെക്രട്ടറിയുടെ ചേംബറിൽ കയറി പ്രതിഷേധിച്ച സാംസ്‌കാരിക പ്രവർത്തകരെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു.

മാനവീയം വീഥിയിലെ പരിപാടികൾക്ക് അനുമതി നൽകാത്ത ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കോർപ്പറേഷന്റെ നടപടിയിലാണ് പ്രതിഷേധം.

കോർപ്പറേഷൻ കൗണ്സിലിന്റെ യോഗം നടക്കാനിരിക്കെ നഗരസഭാ സെക്രട്ടറിയെ യോഗത്തിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ഇതിനുപിന്നാലെ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.

മാനവീയം വീഥിയെ കച്ചവടവൽക്കരിക്കാനായാണ് ശ്രമമെന്ന് പ്രവർത്തകർ ആരോപിക്കുന്നു.

പ്രതിഷേധക്കാർ നഗരസഭ സെക്രട്ടറിയുമായി കാര്യങ്ങൾ സംസാരിക്കുകയും പിന്നീട് വാക്കേറ്റത്തിലേക്ക് എത്തുകയുമായിരുന്നു. മനപ്പൂർവം പരിപാടികൾക്ക് അനുമതി നല്കാത്തതാണെന്നും ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായുള്ള നടപടിയാണെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു.

Content Highlight: Ban at Manaveeyam Veedhi; protest staged inside the City Corporation Secretary’s chamber; police drag away the protesters.

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more