| Tuesday, 26th August 2014, 8:46 pm

മരിയോ ബല്ലോട്ടെല്ലി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ലിവര്‍പൂളില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ഇറ്റാലിയന്‍ സ്‌ട്രൈക്കര്‍ മരിയോ ബല്ലോട്ടെല്ലി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ലിവര്‍പൂളിലേക്ക്.  എ.സി മിലാന്റെ താരമായിരുന്ന ബെല്ലോട്ടെല്ലിയുമായി 160 കോടി രൂപക്കാണ് ലിവര്‍പൂള്‍ കരാറിലേര്‍പ്പെട്ടിരിക്കുന്നത്.

ലിവര്‍പൂളിലേക്ക് എത്തിയതില്‍ ഏറെ സന്തോഷവാനാണ്. ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂള്‍ കപ്പുയര്‍ത്താനായി പരിശ്രമിക്കുമെന്നും ഇറ്റാലിയന്‍ ക്ലബായ എ.സി മിലാന് വേണ്ടി കളിക്കളത്തിലിറങ്ങിയത് അബദ്ധമായെന്നും ബെല്ലോടെല്ലി പറഞ്ഞു.

ബെല്ലോടെല്ലിയിലെ മികച്ച കളിക്കാരനെ പുറത്തെടുക്കാന്‍ ലിവര്‍ പൂളിന് കഴിയുമെന്ന് ടീം മാനേജര്‍ ബ്രണ്ടന്‍ റോജേര്‍സ് പറഞ്ഞു. ഒരു ഫുട്‌ബോളറെന്ന നിലയില്‍ മരിയോക്ക് നേട്ടങ്ങളും പുരോഗതിയുമുണ്ടാവാന്‍ എല്ലാ സഹാങ്ങളും നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ടര വര്‍ഷത്തോളം മാഞ്ചസ്റ്റര്‍ സിറ്റിയുടെ താരമായിരുന്നു ബെല്ലോടെല്ലി 19 മാസമാണ് എ.സി മിലാന് വേണ്ടി ബൂട്ടണിഞ്ഞത്. ബാഴ്‌സലോണയിലേക്ക് മാറിയ സുവാരസിന് പകരമായാണ് ബെല്ലോടെല്ലി ലിവര്‍പൂളിലെത്തുന്നത്. 190 മില്ല്യണ്‍ തുകക്കാണ് സുവാരസിനെ ലിവര്‍പൂള്‍ ബാഴ്‌സലോണക്ക് കൈമാറിയത്.

Latest Stories

We use cookies to give you the best possible experience. Learn more